Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ വിശ്വകര്‍മ ഏകോപന സമിതി മത്സരിക്കും

text_fields
bookmark_border
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിശ്വകര്‍മ ഏകോപന സമിതി സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഖില ഭാരതീയ വിശ്വകര്‍മ മഹാസഭ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി സി. മോഹനന്‍ ആചാരിയാണ് സ്ഥാനാർഥി. ജയിക്കാനല്ല മറിച്ച് ശക്തി തെളിയിക്കാനാണ് ഉപതെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് വിശ്വകര്‍മ ഏകോപന സമിതി സ്ഥാനാർഥി സി. മോഹനന്‍ ആചാരി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേവദാസ് വിഭാഗം നടത്തുന്ന പ്രസ്താവനകൾ അബദ്ധമാണ്. ഏപ്രില്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് നിള ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ വി. ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ എം.ആർ. മുരളി, എസ്. ഗോവിന്ദരാജ്, ഹരി എസ്. ചാരുംമൂട് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story