Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:26 AM GMT Updated On
date_range 2018-03-30T10:56:58+05:30ബാങ്ക് ജീവനക്കാരുടെ ഉപവാസ സമരം ഇന്ന്
text_fieldsകൊച്ചി: സ്ഥിരം തൊഴിൽ സമ്പ്രദായത്തിന് അറുതിവരുത്താൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.െഎയുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ദിനത്തിൽ ഉപവാസ സമരം നടത്തും. എറണാകുളം ഹൈകോടതി ജങ്ഷന് സമീപം വഞ്ചി സ്ക്വയറിൽ നടക്കുന്ന ഉപവാസ സമരം രാവിലെ ഒമ്പതിന് സി.െഎ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യൻ േപാൾ, കെ.എൻ. ഗോപിനാഥ്, വി.കെ. പ്രസാദ് എന്നിവർ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സി.െഎ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് പരിശീലന ക്യാമ്പ് കൊച്ചി: വിസ്ഡൺ, സെൻറ് ജോർജ് ക്രിക്കറ്റ് അക്കാദമികൾ സൗജന്യ സമ്മർ വെക്കേഷൻ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പും ടാലൻറ് ഹണ്ടും സംഘടിപ്പിക്കുന്നു. എട്ടു മുതൽ 19 വയസ്സുവരെ പ്രായമുള്ളതും ക്രിക്കറ്റ് അഭിരുചിയുള്ളതുമായ കുട്ടികൾക്കായാണ് ക്യാമ്പ്. ഏപ്രിൽ നാല് മുതൽ 30 വരെ നടക്കുന്ന ക്യാമ്പിൽ അണ്ടർ 13, 15, 17, 19 വിഭാഗങ്ങളിലാണ് പരിശീലനം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് വൈകീട്ട് നാലിന് ഇടപ്പള്ളി സെൻറ് ജോർജ് സ്കൂളിൽ എത്തണം. പരിശീലന ക്യാമ്പിന് ബി.സി.സി.െഎ ലെവൽ ബി കോച്ചും എസ്.സി.എം.എസ് എൻജിനീയറിങ് കോളജ് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുമായ ജിത് ജെ. ഭട്ട്, കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് രവികുമാർ, രാജ്കുമാർ എന്നിവർ നേതൃത്വം നൽകും. കെ.സി.എ ട്രെയിനർ സേനാപതി, അമ്പയർ വികാസ് അഗർവാൾ, ബി.സി.സി.െഎ വിഡിയോ അനലിസ്റ്റ് അഖിൽ എന്നിവരും പെങ്കടുക്കും. ഫോൺ: 9447147046, 9567761466.
Next Story