Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:26 AM GMT Updated On
date_range 2018-03-30T10:56:58+05:30ഇന്ന് ദുഃഖവെള്ളി: ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ
text_fieldsകൊച്ചി: യേശുക്രിസ്തു പീഡകള്‍ സഹിച്ച് കുരിശിലേറ്റപ്പെട്ടതിെൻറ ഓര്‍മയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. വിവിധ പള്ളികളിൽ കുരിശിെൻറ വഴി പ്രദക്ഷിണവും ക്രിസ്തുവിെൻറ പീഡാനുഭവ തിരുകർമങ്ങളും നടക്കും. എറണാകുളം സെൻറ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുകർമം ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചക്കുശേഷം 3.15 നാണ് കുരിശിെൻറ വഴി. തുടര്‍ന്ന് നഗരികാണിക്കല്‍. വൈകീട്ട് ഏഴിന് പട്ടണം ചുറ്റിയുള്ള കുരിശിെൻറ വഴിയും കബറടക്കുശുശ്രൂഷയും ഉണ്ടാകും. ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 11.45ന് ആരംഭിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉയിര്‍പ്പ് ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. എറണാകുളം സെൻറ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുകർമം ആരംഭിക്കും. ഏഴിന് കുരിശിെൻറ വഴി നടക്കും. തുടർന്ന് കർമങ്ങള്‍ക്ക് ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പെസഹ വ്യാഴാചരണത്തിെൻറ ഭാഗമായി പള്ളികളിൽ ദിവ്യബലി, കാൽകഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന നടന്നു. എറണാകുളം സെൻറ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പെസഹ തിരുകര്‍മങ്ങള്‍ നടന്നു. യേശു ശിഷ്യരുടെ കാല്‍കഴുകി ചുംബിച്ചതിെൻറ സ്മരണയിൽ രാവിലെ കര്‍ദിനാള്‍ വിശ്വാസികളുടെ കാലുകള്‍ കഴുകി ചുംബിച്ചു. എറണാകുളം സെൻറ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ തൈലപരികര്‍മ പൂജയും വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയും നടന്നു. ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Next Story