Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:20 AM GMT Updated On
date_range 30 March 2018 5:20 AM GMTദാഹം തീര്‍ക്കാന്‍ എ.ഐ.വൈ.എഫിെൻറ സംഭാരം
text_fieldsbookmark_border
മൂവാറ്റുപുഴ: പൊരിവെയിലത്ത് ദാഹം തീര്‍ക്കാന്‍ എ.ഐ.വൈ.എഫിെൻറ സൗജന്യ സംഭാര വിതരണം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടാതി സംഗമം ജങ്ഷനിലാണ് എ.ഐ.വൈ.എഫ് സംഗമം യൂനിറ്റിെൻറ നേതൃത്വത്തില്‍ വഴിയാത്രക്കാര്‍ക്ക് സൗജന്യ സംഭാര വിതരണം നടത്തിയത്. മണ്ഡലം പ്രസിഡൻറ് കെ.ഇ. ഷാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി സലീജ് സലീം അധ്യക്ഷത വഹിച്ചു. സി.എന്‍. ഷാനവാസ്, ജോര്‍ജ് വെട്ടികുഴി, എ.ആര്. പ്രവീണ്‍, അരുണ്‍ കണ്ണന്, അമല്‍ കെ. നായര്‍, മിഥുല്‍ മാണി എന്നിവര്‍ നേതൃത്വം നല്കി. വിദ്യാർഥികള്‍ക്കായി മുന്നൊരുക്ക ക്ലാസ് മൂവാറ്റുപുഴ: കോച്ചേരിക്കടവ് വാരിക്കാട്ട് ജങ്ഷൻ മസ്ജിദുല്‍ ഹുദായുടെയും മിഫ്താഹുല്‍ ഹുദ മദ്റസയുടെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗജന്യ മുന്നൊരുക്ക ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ മദ്റസ ഹാളില്‍ നടക്കും. മഹല്‍ ഇമാം പി.എസ്. അലി അഹ്സനി പ്രാർഥനക്ക് നേതൃത്വം നല്‍കും. മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂള്‍ മാനേജര്‍ എം.എം. മക്കാര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. ഫോൺ: 9847835933, 9947552596.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story