Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:15 AM GMT Updated On
date_range 29 March 2018 5:15 AM GMTഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിന്തുടര്ന്ന് പിടികൂടില്ല
text_fieldsbookmark_border
ആലുവ: പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോകുന്ന ഇരുചക്ര വാഹനങ്ങള്‍ പിന്തുടര്ന്ന് പിടികൂടരുതെന്ന് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് നിര്‍ദേശം നല്കി. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങളെടുത്തശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പിന്തുടരുന്നത് അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. പൊലീസ് വാഹന പരിശോധനക്കും പെരുമാറ്റത്തിനുമെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് റൂറല്‍ ജില്ലയിലെ സി.ഐമാര്‍, ഹൈവേ പൊലീസ്, സ്പൈഡര്‍ വിഭാഗങ്ങളിലെ പൊലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ക്ലാസ് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്ലാസ്. ജില്ല നാർകോട്ടിക് സെല്‍ എ.എസ്.പി സുജിത്ത് ദാസ് ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story