Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധത്തിനിടെ മരട്...

പ്രതിഷേധത്തിനിടെ മരട് നഗരസഭ ബജറ്റ് പാസാക്കി

text_fields
bookmark_border
മരട്: നഗരസഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ വാക്തർക്കവും കുത്തിയിരിപ്പ് സമരവും. ഒടുവിൽ ഭൂരിപക്ഷ വോട്ടോടെ ബജറ്റ് പാസാക്കി യോഗം പിരിഞ്ഞു. ബുധനാഴ്ച രാവിലെ 11ന് നഗരസഭ അധ്യക്ഷ സുനില സിബിയുടെ അധ്യക്ഷതയിൽ േചർന്ന കൗൺസിൽ യോഗത്തിലാണ് ബജറ്റ് ചർച്ച ആരംഭിച്ചത്. പ്രതിപക്ഷത്തെ വികസനകാര്യ സമിതി അധ്യക്ഷ ദിഷ പ്രതാപനാണ് ചർച്ച തുടങ്ങിെവച്ചത്. പിന്നീട് പ്രതിപക്ഷത്തെ കൃഷ്ണകുമാർ, രാജി തമ്പി, ജമീല മുഹമ്മദ്, രതി ദിവാകരൻ, സുജാത ശിശുപാലൻ, സ്വിമന സുജിത്, എം.വി. ഉല്ലാസ്, ഭരണപക്ഷത്തെ ആൻറണി ആശാംപറമ്പിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.11.45ഓടെയാണ് പ്രതിപക്ഷത്തി​െൻറ പാർലമ​െൻററി പാർട്ടി ലീഡർ എത്തിയത്. അദ്ദേഹം ഗാലറിയിലെ കസേരയിൽ ഇരുന്നശേഷം മിനിട്സ് ആവശ്യപ്പെട്ടു. മിനിട്സ് വരുത്തി ഒപ്പിട്ടശേഷം സെക്രട്ടറിക്ക് കത്ത് നൽകി തിരിച്ചുപോവുകയും ചെയ്തു. കത്തിലെ ഉള്ളടക്കം മനസ്സിലാക്കിയ ഭരണപക്ഷത്തെ കൗൺസിലർ ജിൻസൺ പീറ്റർ സഭയിൽ ഹാജരാകുന്നില്ല എന്ന് കുറിപ്പെഴുതി കൊടുത്തയാൾ എന്തുകൊണ്ട് മിനിട്സിൽ ഒപ്പിട്ടു എന്നും അത് വിവരക്കേടല്ലേ എന്നും ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ജിൻസൺ പീറ്റർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി കുത്തിയിരിപ്പുസമരം തുടങ്ങി. ഇതിനിടെ, ഇരുവിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ വാക്തർക്കം രൂക്ഷമായി. ഈ സമയം ചെയർപേഴ്സൻ ചർച്ച വോട്ടിനിടുകയും ഭരണകക്ഷി അംഗങ്ങൾ കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചതോടെ ബജറ്റ് പാസായതായി പറഞ്ഞ് യോഗം പിരിയുകയും ചെയ്തു. പ്രതിപക്ഷം അൽപസമയം മുദ്രാവാക്യം വിളിച്ച് പ്രതിഷേധമറിയിച്ചശേഷം പിരിഞ്ഞുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story