Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:24 AM GMT Updated On
date_range 2018-03-28T10:54:00+05:30ആലുവയിലെ കവർച്ച: ബംഗാൾ സ്വദേശി അറസ്‌റ്റിൽ
text_fieldsആലുവ: സ്വർണവും മൊബൈലും കവർന്ന പ്രതിയെ മുർഷിദാബാദിൽനിന്ന് അറസ്‌റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി തഞ്ജു സർക്കാർ മണ്ഡലിനെ(25)യാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്. മാർച്ച് നാലിന് പുലർച്ച ആലുവ പൈപ്പ് ലൈൻ റോഡിൽ മംഗലപ്പിള്ളി റാണി ഫ്രാൻസിസിെൻറ വീട്ടിലായിരുന്നു കവർച്ച. കിടപ്പുമുറിയിൽ കയറി അമ്മയുടെ മാലയും മകളുടെ പാദസരവും ഉൾപ്പെടെ പത്ത് പവൻ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്. പ്രതിയിൽനിന്ന് അഞ്ചു പവൻ സ്വർണവും ഫോണും കണ്ടെടുത്തു. മോഷ്‌ടിച്ച മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് ബംഗാൾ പൊലീസിെൻറ സഹായത്തോടെയാണ് പ്രതിയെ പൊക്കിയത്. മുർഷിദാബാദ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ആലുവയിലെത്തിച്ചത്. എസ്.ഐ സെബാസ്റ്റ്യൻ, പൊലീസുകാരായ ബിജു, നവാബ്, പ്രശാന്ത് ദാമോദരൻ, മുഹമ്മദ് അലി എന്നിവരാണ് ഒരാഴ്ചയോളം ബംഗാളിൽ തിരച്ചിൽ നടത്തി പ്രതിയെ പിടികൂടിയത്. ടെറസിനോടു ചേർന്ന വാതിൽ തുറന്നാണ് മോഷ്‌ടാവ് അകത്തു കടന്നത്. ശബ്‌ദം കേട്ട് റാണി ഉറക്കമുണർന്നതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കാണാതായ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. െസെബർ സെൽ മുഖേന നടത്തിയ അന്വേഷണത്തിൽ ബെല്ലടിച്ചത് ആലുവ ഗവ. ആശുപത്രി ടവറിന് കീഴിലാണെന്ന് വ്യക്തമായി. പിന്നീട് സ്വിച്ച് ഓഫായ ഫോൺ രണ്ടു ദിവസത്തിന് ശേഷം പശ്ചിമബംഗാളിലെ ടവറിലാണെന്ന് വ്യക്തമായി. ഇതോടെയാണ് മോഷ്‌ടാവ് ബംഗാളിയാണെന്ന് വ്യക്തമായത്. നെല്ലികുഴിയിൽ ബന്ധുവിനെ സന്ദർശിച്ചശേഷം നാട്ടിലേക്ക് മടങ്ങാൻ ആലുവയിലെത്തിയ പ്രതി ട്രെയിൻ വരാൻ താമസമുള്ളതിനാൽ നഗരം കണ്ട് നടക്കുന്നതിനിടെയാണ് വീടിെൻറ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്.
Next Story