Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിനും വീടിനും...

റോഡിനും വീടിനും പ്രാധാന്യം നൽകി പാണാവള്ളി പഞ്ചായത്ത്​ ബജറ്റ്​

text_fields
bookmark_border
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിന് 37.95 കോടി രൂപ വരവും 27.06 കോടി ചെലവും 89.13 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്. ഭവന നിർമാണവും ഗ്രാമീണ റോഡുകളുടെ ടാറിങ്ങും മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡി ആക്കലും ബജറ്റ് ലക്ഷ്യമിടുന്നു. വൈസ് പ്രസിഡൻറ് ഷീബ സത്യൻ ബജറ്റ് അവതരിപ്പിച്ചു. സർക്കാറി​െൻറ ഭവന നിർമാണ പദ്ധതിയായ ലൈഫ് പദ്ധതിക്ക് പഞ്ചായത്തി​െൻറ ഗുണഭോക്തൃ വിഹിതമായി 68 ലക്ഷം വകയിരുത്തി. പദ്ധതിയിൽ 322 വീട് നിർമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രധാന റോഡുകളിലേക്ക് എത്തുന്ന എല്ലാ ഇടറോഡുകളും ടാർ ചെയ്യുന്നതിന് 1.45 കോടി നീക്കിെവച്ചു. തെരുവുവിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിന് 22 ലക്ഷം വകയിരുത്തി. പഞ്ചായത്തി​െൻറ കീഴിെല മൂന്ന് സ്കൂളിലും സ്മാർട്ട് ക്ലാസ് മുറികളും ആധുനിക ലൈബ്രറികളും സ്ഥാപിക്കൽ, പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിക്കാനും ക്ലീൻ കേരള മിഷന് കൈമാറാനുമായി ഓടമ്പള്ളിയിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കൽ, എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കൽ, പാണാവള്ളി കണ്ണൻകുളം നീന്തൽക്കുളവും പാർക്കുമാക്കി മാറ്റൽ, ജനകീയ പങ്കാളിത്തത്തോടെ പാണാവള്ളി പുത്തൻതോട് നവീകരിക്കൽ, മാലിന്യം തള്ളുന്ന റോഡിൽ നിരീക്ഷണ കാമറ സ്ഥാപിക്കൽ, ശ്മശാനം, അറവുശാല നിർമിക്കൽ തുടങ്ങിയ പദ്ധതികളും ബജറ്റിലുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ ഷീല കാർത്തികേയൻ, പ്രേംലാൽ ഇടവഴിക്കൽ, പി.കെ. സുശീലൻ, പ്രദീപ് കൂടക്കൽ, സെക്രട്ടറി പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. നിലം ക്രമവത്കരിക്കണം; മന്ത്രിക്ക് നിവേദനം നൽകും എടത്വ: 2008ലെ തണ്ണീർത്തട സംരക്ഷണ ഭൂനിയമം വരുന്നതിന് മുമ്പുള്ള പുരയിടങ്ങൾ റവന്യൂ രേഖകളിൽ നിലമായി രേഖപ്പെടുത്തിയിരിക്കുന്നത് റീ സർവേ നടപടി പുരോഗമിക്കുന്നതിനൊപ്പം ഇവയും ക്രമവത്കരിക്കണമെന്ന് കുട്ടനാട് റീസർവേ ആൻഡ് െഡവലപ്മ​െൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുട്ടനാടി​െൻറ പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി ഇവ ക്രമവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് 10,001 പേർ ഒപ്പിട്ട നിവേദനം വകുപ്പുമന്ത്രിക്ക് നൽകാൻ തീരുമാനിച്ചു. റീസർവേ നടപടി മന്ദഗതിയിലാണ്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം കയറ്റുമെന്നതിനാൽ നടപടി ക്രമം ദുഷ്കരമാകും. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് സർവേ നടപടി ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം മോൻസി സോണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോൺസൺ എം. പോൾ അധ്യക്ഷത വഹിച്ചു. എൻ. ദേവിദാസ്, എ.എസ്. സുനിമോൻ, ജോയി കണ്ടത്തിപ്പറമ്പിൽ, സുനിൽ ജോർജ്, ജോയി മാമ്പ്രയിൽ, ജോയി ജോൺ തായങ്കരി, ആേൻറാ ഉലക്കപാടിൽ, ബാബു, മധുസൂദനൻ എന്നിവർ സംസാരിച്ചു. മേഴ്സൺസ് മീറ്റ് എരമല്ലൂർ: സിമൻറ് വ്യാപാര രംഗത്തെ സർക്കാർ സംരംഭമായ മലബാർ സിമൻറ്സി​െൻറ ആഭിമുഖ്യത്തിൽ മേഴ്സൺസ് മീറ്റ് നടന്നു. െഡപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ചേർത്തല യൂനിറ്റ് മാനേജർ ഡി. ബാലചന്ദ്രൻ, എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണസംഘം പ്രസിഡൻറ് ദിവാകരൻ കല്ലുങ്കൽ, സെക്രട്ടറി കെ.എം. കുഞ്ഞുമോൻ, വടവക്കേരി അനിൽകുമാർ, കെ.എസ്. വേലായുധൻ, പി. രവി, എം.പി. അനിൽകുമാർ, സിന്ധു ചന്ദ്രൻ, ബിന്ദു മനോഹരൻ, കെ.എം. ഉഷ എന്നിവർ സംസാരിച്ചു. ക്വാളിറ്റി മാനേജർ പ്രദീപ് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story