Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:08 AM GMT Updated On
date_range 2018-03-27T10:38:59+05:30പാസ്പോർട്ട് പൊലീസ് െവരിഫിക്കേഷൻ ഇനി മൊബൈൽ ഫോൺ വഴി
text_fieldsആലുവ: റൂറൽ ജില്ലയിൽ പാസ്പോർട്ടിെൻറ പൊലീസ് െവരിഫിക്കേഷൻ ഇനി മുതൽ സ്മാർട്ട് ഫോൺ മുഖേന ഓൺലൈനിൽ. പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ജില്ല പൊലീസ് മേധാവി എ.വി. ജോർജ് നടത്തി. ഈ പദ്ധതി പ്രകാരം 50 സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ഇലക്ട്രോണിക്സ് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട് (ഇ-വി.ഐ.പി) എന്ന ആപ്പ് ആണ് തയാറാക്കിയത്. പാസ്പോർട്ടിെൻറ പൊലീസ് വെരിഫിക്കേഷൻ നടപടി വേഗത്തിലും കടലാസ് രഹിതവുമായതാണ് പദ്ധതിയുടെ പ്രധാന ഗുണമേന്മ. ഇതുവരെ പാസ്പോർട്ട് ഓഫിസിൽനിന്ന് ജില്ല പൊലീസ് ആസ്ഥാനത്തേക്കും അവിടെനിന്ന് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്കും തിരിച്ചും അപേക്ഷയുടെ പകർപ്പും റിപ്പോർട്ടും അയക്കുകയായിരുന്നു പതിവ്. എന്നാൽ, ഇനി മുതൽ ഇപ്രകാരം നടപടി ഒഴിവായി. പകരം പ്രസ്തുത ആപ്പ് വഴി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് അനുവദിച്ച മൊബൈൽ ഫോൺ വഴി ഫോർവേഡ് ചെയ്താൽ മതി. ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ഒരു മാസക്കാലം ഇതിെൻറ പരിശീലനവും നൽകിയിരുന്നു. സംസ്ഥാനത്ത് പാസ്പോർട്ടിെൻറ പൊലീസ് െവരിഫിക്കേഷൻ ഓൺലൈൻ വഴിയാക്കിയ അഞ്ചാമത്തെ പൊലീസ് ജില്ലയാണ് എറണാകുളം റൂറൽ. മലപ്പുറം, തൃശൂർ സിറ്റി, തൃശൂർ റൂറൽ, കണ്ണൂർ എന്നീ ജില്ലകളാണ് ഈ പദ്ധതി നടപ്പാക്കിയത്. ഗൂഗിളിൽ ഇ-വി.ഐ.പി എന്ന് ടൈപ്പ് ചെയ്താൽ ഇലക്ട്രോണിക്സ് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട് എന്ന ആപ്പ് വഴി പൊതുജനങ്ങൾക്ക് അവരവരുടെ പാസ്പോർട്ട് അപേക്ഷയുടെ തൽസ്ഥിതി അറിയാനും സംവിധാനമുണ്ട്. എറണാകുളം റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ്, അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് എന്നിവർ പങ്കെടുത്തു.
Next Story