Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:20 AM GMT Updated On
date_range 26 March 2018 5:20 AM GMTഓശാന ഞായർ; സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് പീഡാസഹനയാത്ര
text_fieldsbookmark_border
കൊച്ചി: ഓശാന ഞായർ വൈകീട്ട് ആറിന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സെൻറ് ഫ്രാൻസിസ് കത്തീഡ്രലിൽനിന്ന് നഗരംചുറ്റി എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് പീഡാസഹനയാത്ര നടത്തി. വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതയിലെയും മൂവാറ്റുപുഴ രൂപതയിലെയും വിശ്വാസികൾ വിശുദ്ധ വാരാചരണത്തിെൻറ ഭാഗമായി നടത്തിയ കുരിശിെൻറ വഴിയിൽ പങ്കെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ, ബിഷപ് ഡോ. എബ്രഹാം മാർ യൂലിയോസ് എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ജൂഡിസ് പനയ്ക്കൽ, ഫാ. ചെറിയാൻ ചെന്നിക്കര, ഫാ. ഡേവിസ് മാടവന, ജോസഫ് റാൽഫ് (കെ.സി.വെ.എം പ്രസി), റെയ്ഗൻ ഡിക്കൂഞ്ഞ (കെ.സി.വെ.എം സെക്ര) സിജോയ് ആൻറണി, സ്റ്റെഫി സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story