Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:11 AM GMT Updated On
date_range 2018-03-26T10:41:58+05:30വരട്ടാർ പുനരുജ്ജീവനത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല ^മന്ത്രി തോമസ് ഐസക്
text_fieldsവരട്ടാർ പുനരുജ്ജീവനത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല -മന്ത്രി തോമസ് ഐസക് ചെങ്ങന്നൂര്‍: വരട്ടാറിെൻറ പുനരുജ്ജീവന പ്രവൃത്തികളുടെ ഭാഗമായി തീരങ്ങളില്‍ നടപ്പാത തറക്കല്ലിടീല്‍ ചടങ്ങിന് തെരഞ്ഞെടുപ്പുമായി ബന്ധവുമില്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തയാറാകാത്ത പാലത്തിന് തറക്കല്ലിട്ട് പോകുന്നതുപോലെയൊരു പരിപാടിയല്ല നടന്നത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഉദ്ഘാടനത്തിനായി എത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളപ്പോള്‍ മാത്രമല്ല എത്തിയിട്ടുള്ളത്. ജനകീയമായി സമാഹരിച്ച 35 ലക്ഷം രൂപയും ജനങ്ങളുടെ സന്നദ്ധ അധ്വാനവുമായിരുന്നു ഇതുവരെ നടന്നിരുന്ന പ്രവര്‍ത്തനങ്ങൾ. ആദ്യഘട്ടത്തില്‍ മേല്‍നോട്ടം മാത്രേമ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാറിെൻറ ഇടപെടലിെൻറയും ജനങ്ങളുടെ പങ്കാളിത്തത്തിെൻറയും വലിയ യോജിപ്പ് ഉണ്ടായി. സര്‍ക്കാര്‍ രണ്ടാംഘട്ടമെന്ന നിലയില്‍ 200 കോടി രൂപ െചലവഴിക്കും. തുടര്‍ന്ന് നീര്‍ത്തട മേഖലയുടെ പ്രവര്‍ത്തനത്തിനായി 200 കോടിയോളം വേണ്ടിവരും. ആകെ അഞ്ഞൂേറാളം കോടി രൂപയുടെ പദ്ധതിയാണ് വരട്ടാർ പുനരുദ്ധാരണം. ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ രണ്ടാംഘട്ടമായ നടപ്പാത നിര്‍മാണം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടെടുത്ത പുഴയുടെ തീരങ്ങൾ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. ജൈവ ഉദ്യാനമായി വരട്ടാറിെൻറ തീരങ്ങളെ മാറ്റുന്നതുമാണ് പദ്ധതി. മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. തിലകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല മാത്യൂസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത അനില്‍കുമാർ, കോയിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥ് എന്നിവര്‍ സംസാരിച്ചു. സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ. അനന്തഗോപൻ, ജനതാദള്‍-എസ് നേതാവ് അലക്സ് കണ്ണമല, ജില്ല ആസൂത്രണ സമിതി അംഗം എൻ. രാജീവ് എന്നിവര്‍ പങ്കെടുത്തു. വീണ ജോര്‍ജ് എം.എൽ.എ സ്വാഗതവും ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ ദേവീപ്രസാദ് നന്ദിയും പറഞ്ഞു. സാംസ്കാരികോത്സവം മാവേലിക്കര: ലോക നാടക ദിനാഘോഷത്തിെൻറ ഭാഗമായി നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സിനിമ പുരസ്കാര ജേതാവ് അലന്‍സിയര്‍ 'നാടകം എന്ന സമരായുധം' വിഷയത്തില്‍ പ്രഭാഷണം നടത്തി. നടൻ സന്തോഷ് കീഴാറ്റൂർ, കൗൺസിലർമാരായ പ്രസന്ന ബാബു, എസ്. രാജേഷ്, പഠനകേന്ദ്രം സെക്രട്ടറി റൂബി രാജ്, വൈസ് ചെയർമാൻ കോശി അലക്‌സ്, അംഗങ്ങളായ കന്നിമേൽ നാരായണൻ, പ്രഫ. സുകുമാര ബാബു, ശശികുമാർ, പ്രേം വിനായക്, ഗോപകുമാർ വാത്തികുളം തുടങ്ങിയവർ സംസാരിച്ചു.
Next Story