Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 4:59 AM GMT Updated On
date_range 2018-03-26T10:29:54+05:30പെരുമ്പടപ്പ് സ്വദേശിക്ക് വെനിേസ്വലക്കാരി വധു
text_fieldsപള്ളുരുത്തി: ഫേസ്ബുക്കിലൂടെ മൊട്ടിട്ട പ്രണയത്തിന് അഞ്ചുവർഷത്തിനുശേഷം മംഗല്യസാഫല്യം. പെരുമ്പടപ്പ് സ്വദേശിയും മട്ടാഞ്ചേരിയിൽ താമസക്കാരനുമായ മംഗളാനന്ദൻ-ആശ ദമ്പതികളുടെ മകൻ അർജുനനാണ് വെനിേസ്വലയിൽ റേഡിയോ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന മേഴ്സ് മെർലിൻ ലോപ്പസിനെ വധുവായി കിട്ടിയത്. ബുധനാഴ്ച മട്ടാഞ്ചേരി രജിസ്ട്രാർ ഒാഫിസിൽ ഇവരുടെ രജിസ്റ്റർ വിവാഹം നടന്നു. ഞായറാഴ്ച പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ അർജുനെൻറ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹം. ആകസ്മികമായി മെർലിെൻറ വീട്ടുകാർക്ക് ഇന്ത്യയിലെത്താൻ തടസ്സം നേരിട്ടെങ്കിലും അടുത്ത ആഴ്ചയെത്തും.
Next Story