Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎളങ്കുന്നപ്പുഴയിൽ ആന...

എളങ്കുന്നപ്പുഴയിൽ ആന ഇടഞ്ഞു

text_fields
bookmark_border
വൈപ്പിന്‍: പെരുമ്പിള്ളി ബാലഭദ്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആന ഇടഞ്ഞു. അഞ്ച് ആനകളെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിനിടെ ചിറക്ക പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെയാണ് സംഭവം. കാറും ബൈക്കുകളും മറിച്ചിട്ടു. പാപ്പാന് നിസ്സാര പരിക്കുണ്ട്. ഇതേതുടര്‍ന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവുമുണ്ടായി. അനുമതിയില്ലാതെയാണ് ആനകളെ സംസ്ഥാനപാതയിൽ ഘോഷയാത്രയായി എഴുന്നള്ളിച്ചതെന്ന് ആക്ഷേപമുണ്ട്. ആന ഇടഞ്ഞതല്ലെന്നും വയറിന് അസുഖമായതാണ് പ്രശ്നത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. ആനയെ പിന്നീട് ലോറിയിൽ കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story