Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:14 AM GMT Updated On
date_range 2018-03-25T10:44:59+05:30ആലങ്ങാട് ബ്ലോക്ക് വികസന സെമിനാർ
text_fieldsആലങ്ങാട്: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡൻറ് വിജു ചുള്ളിക്കാട് ഉദ്ഘാടനംചെയ്തു. കാർഷികമേഖലക്ക് ഊന്നൽ നൽകുന്ന ഇൗ വർഷത്തെ പദ്ധതിരേഖ അംഗീകരിച്ചു. 3.75 കോടിയുടെ വാർഷികപദ്ധതിക്ക് സെമിനാർ അന്തിമരൂപം നൽകി. പൊക്കാളി ഉൾെപ്പടെയുള്ള നെൽകൃഷിക്ക് കൂലിച്ചെലവ്, പച്ചക്കറി കൃഷിക്ക് ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് വിഹിതം, ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി എന്നിവ നൽകാനും തീരുമാനമായി. വൈസ് പ്രസിഡൻറ് ബീന ബാബു അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.എൻ.പി. നായർ കരട് രേഖ അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്‌സി ജോണി, ടി.കെ. ഷാജഹാൻ, ഭദ്രാദേവി, ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയസിങ് എന്നിവർ സംസാരിച്ചു. മികച്ച ഹിന്ദി പ്രചാരകനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എൻ. സുനിൽകുമാർ, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് റാങ്ക് ജേതാവ് എസ്. വികാസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
Next Story