Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആത്മഹത്യശ്രമം; യുവതി...

ആത്മഹത്യശ്രമം; യുവതി ഗുരുതരാവസ്ഥയില്‍

text_fields
bookmark_border
കൊച്ചി: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍. വരാപ്പുഴ സ്വദേശിനിയായ 19കാരിക്കാണ് പൊള്ളലേറ്റത്. പാലാരിവട്ടത്താണ് യുവതിയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ച ഒന്നരയോടെയായിരുന്നു സംഭവം. ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേെസടുത്തതായും അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറഞ്ഞു. തൃക്കാക്കര നഗരസഭ ബജറ്റ്: വ്യവസായസൗഹൃദ നഗരം ലക്ഷ്യം കാക്കനാട്: അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജില്ല ആസ്ഥാനത്തെ വ്യവസായസൗഹൃദ നഗരമാക്കാന്‍ ലക്ഷ്യമിട്ട് തൃക്കാക്കര നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് അവതരിപ്പിച്ചു. കുടിവെള്ളവും മാലിന്യനിര്‍മാര്‍ജനത്തോടൊപ്പം ബി.എം ബി.സി നിലവാരത്തിെല അടിസ്ഥാനസൗകര്യ വികസനവുമാണ് നഗരസഭ ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. പാര്‍പ്പിട, വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിലിവിലെ ജലസ്രോതസ്സുകള്‍ നവീകരിക്കാനും വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്താനുള്ള പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രഥമ പരിഗണന. 154.11 കോടി വരവും 133.91 കോടി ചെലവും 20.20 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബജറ്റ് ചര്‍ച്ച തിങ്കളാഴ്ച നടത്തും. പൊതു, സ്വകാര്യ ജലസംഭരണകേന്ദ്രങ്ങളിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യും. കുടിവെള്ളക്ഷാമം നേരിടുന്ന തെങ്ങോട്ടിലെ സമാന്തര കുടിവെള്ള പദ്ധതി വിപുലീകരിച്ച് രണ്ട് വാര്‍ഡില്‍ വെള്ളം നല്‍കും. ഒന്നര കോടി ഇതിന് നല്‍കും. കടമ്പ്രയാറിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ നടപടിയെടുക്കും. തെങ്ങോട് മനക്കക്കടവ് കുടിവെള്ള പദ്ധതിയോടനുബന്ധിച്ച് ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കാനും പണം വകയിരുത്തി. പൊതുകിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവ നവീകരിച്ച് ജലലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭ പ്രദേശത്തെ പ്രധാന റോഡുകള്‍ ബി.എം ബി.സി നിലവാരത്തില്‍ ടാറിങ് നടത്താന്‍ മൂന്ന് കോടി വകയിരുത്തി. പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനും മുല്യവര്‍ധിത ഉൽപന്നങ്ങളാക്കി മാറ്റാനും ആധുനിക സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കും. ഇതിന് മൂന്ന് കോടി നീക്കിവെച്ചു. നഗരസഭ പ്രദേശത്ത് പകല്‍വീടുകള്‍, സ്ഥലം ലഭ്യമാക്കി ഓള്‍ഡ് ഏജ് ഹോം എന്നിവയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ വകയിരുത്തി. കാക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററായി ഉയര്‍ത്തും. ലാബ് സൗകര്യങ്ങള്‍ വിപുലീകരിക്കും. ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. ഒന്നരക്കോടി ഇതിന് അനുവദിച്ചു. എഫ്.എം സൗകര്യത്തോടുകൂടിയ ഹൈടെക്ക് ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നഗരസഭ പരിധിയിലെ പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ബജറ്റില്‍ 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. അഞ്ച് കേന്ദ്രത്തിലാണ് സ്ഥാപിക്കുക. വസ്തു നികുതി കൂട്ടുന്നതിനൊപ്പം മറ്റുസ്രോതസ്സുകളില്‍നിന്നുള്ള വരുമാനവും വര്‍ധിപ്പിക്കും. വസ്തുനികുതിക്കുപുറെമ തൊഴില്‍ നികുതി, പ്രദര്‍ശന നികുതി, പരസ്യനികുതി, വിനോദ നികുതി, ലൈസന്‍സ് ഫീസ്, കെട്ടിട നിര്‍മാണ ഫീസ്, വിവിധ കേസുകളില്‍ പിഴ ഈടാക്കല്‍ തുടങ്ങിയ ഇനങ്ങളിലും ബജറ്റിൽ വരുമാനം പ്രതീക്ഷിക്കുന്നു. നഗരസഭാധ്യക്ഷ കെ.കെ. നീനു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story