Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:00 AM GMT Updated On
date_range 2018-03-25T10:30:00+05:30തടിമില്ലിന് തീപിടിച്ചു
text_fieldsപള്ളുരുത്തി: കുമ്പളങ്ങി എസ്.എൻ.ഡി.പി ബസ് സ്റ്റോപ്പിന് സമീപം . ശനിയാഴ്ച പുലർച്ച മൂേന്നാടെ ദീപക് സോമില്ലിെൻറ ഒരുഭാഗമാണ് കത്തിനശിച്ചത്. തടികളും വയറിങ്ങുകളും നശിച്ചു. സംഭവസമയം അതുവഴി പോയിരുന്ന ഇരുചക്രവാഹനയാത്രികരാണ് വിവരം കുമ്പളങ്ങി ഔട്ട്പോസ്റ്റിൽ അറിയിച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് മട്ടാഞ്ചേരി ഫയർഫോഴ്സിൽനിന്ന് സ്റ്റേഷൻ ഓഫിസർ കെ.ജെ. തോമസിെൻറ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പങ്കാളികളായി. ടിപ്പർലോറി നിയന്ത്രണം തെറ്റി കായലിൽ വീണു പള്ളുരുത്തി: കൊച്ചി തുറമുഖത്ത് പൊട്ടാഷുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം തെറ്റി കായലിൽ വീണു. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. വോൾവോ ബി.ടി.പി ജെട്ടിയിൽ ചരക്കിറക്കിയശേഷം ലോറി തിരിക്കുമ്പോൾ കായലിലേക്ക് മറിയുകയായിരുന്നു. പോർട്ട് ഫയർസ്റ്റേഷനിൽ നിന്നെത്തിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിെൻറ ഡ്രൈവർ സി.പി. ജൂഡിനെ (51) പരിക്കുകളോടെ ആദ്യം പോർട്ട് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തുറമുഖത്തെ കോസ്റ്റൽ കാർഗോ സർവിസിലെ ജീവനക്കാരനാണ് ഇയാൾ. കായലിൽ മുങ്ങിയ ലോറി ക്രെയിൽ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. ചെറിയതോതിൽ നാശമുണ്ട്. രക്തദാന ക്യാമ്പ് മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി ഫോർട്ട്കൊച്ചി പ്രാദേശിക യൂനിറ്റ് ഐ.എം.എ കൊച്ചി ഘടകത്തിെൻറ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. തുരുത്തി ദഅ്വത്തുൽ ഇസ്ലാം ട്രസ്റ്റിൽ നടന്ന ക്യാമ്പിന് ജമാഅത്തെ ഇസ്ലാമി ഏരിയ ആക്ടിങ് പ്രസിഡൻറ് എ.എ. മുഹമ്മദ്, നിസാർ മാമു, എം.എച്ച്. അസീസ്, കെ.എം. ആഷിഖ്, പി.ഇസഡ്. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Next Story