Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:23 AM GMT Updated On
date_range 2018-03-24T10:53:58+05:30കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ആലപ്പുഴ ജനറൽ ആശുപത്രിക്ക് ബഹുമതി
text_fieldsആലപ്പുഴ: ജനറൽ ആശുപത്രി അസ്ഥി വിഭാഗത്തിലെ ഡോക്ടർമാർ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജില്ലയിൽ സർക്കാർ മേഖലയിലെ ആശുപത്രിയിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ. 10 വർഷമായി മുട്ടുവേദനയാൽ നിൽക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സരസ്വതിയമ്മക്കാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഡോ. വേണുഗോപാൽ, ഡോ. ഹരിപ്രസാദ്, ഡോ. ശരത് എന്നീ അസ്ഥി വിഭാഗം ഡോക്ടർമാരും അനസ്‌െതറ്റിസ്റ്റുമാരായ ഡോ. മിനിഘോഷ്, ഡോ. സജീവ്, ഡോ. പല്ലവി എന്നിവരും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യമേഖലയിൽ 2.75 ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയക്ക് ജനറൽ ആശുപത്രിയിൽ 50,000രൂപ മാത്രമാണ്. 15 രോഗികൾക്ക് ആർത്രോസ്‌കോപ്പി ചെയ്ത് മുട്ടുവേദനക്ക് ചികിത്സ നടത്തി സുഖപ്പെടുത്തിയിട്ടുണ്ട്. അവശത അനുഭവിക്കുന്ന രോഗികൾക്ക് നിസ്സാര ചെലവിൽ ശസ്ത്രക്രിയ നടത്തി പ്രയാസം കുറക്കാൻ സാധിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസിലെ െഡപ്യൂട്ടി ഡി.എം.ഒ ഡോ. സിദ്ധാർഥൻ പറഞ്ഞു.
Next Story