Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:20 AM GMT Updated On
date_range 2018-03-24T10:50:59+05:30റോഡ് നിർമാണം തടസ്സപ്പെട്ടതിൽ പ്രതിഷേധം
text_fieldsഅമ്പലപ്പുഴ: സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ പുറമ്പോക്ക് വിട്ടുനല്‍കാത്തതിനാല്‍ റോഡ് നിര്‍മാണം തടസ്സപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ഏഴരപീടിക മുതല്‍ മാപ്പിളശ്ശേരിക്കടവ് പാലത്തിന് സമീപം വരെയുള്ള റോഡിെൻറ നിര്‍മാണമാണ് നിലച്ചത്. മാപ്പിളശ്ശേരി പാലത്തിന് പടിഞ്ഞാറ് കാപ്പിത്തോടിെൻറ വടക്കേച്ചിറക്ക് സമീപത്തെ സ്ഥലമാണ് വിട്ടുനൽകാത്തത്. ഇതിനോട് ചേര്‍ന്ന 10 സെേൻറാളം ഭൂമി മാസങ്ങള്‍ക്കുമുമ്പ് മറ്റൊരാൾക്ക് വിറ്റിരുന്നു. തോടിെൻറ സമീപത്തുനിന്ന് നാല് മീറ്റര്‍ റോഡിനുള്ള സ്ഥലം ഒഴിവാക്കിയായിരുന്നു വില്‍പന. ഈ വിവരം ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, പിന്നീട് റോഡിന് ഒഴിവാക്കിയിട്ട സ്ഥലം കൈയേറി വേലി െകട്ടിത്തിരിച്ചെന്നാണ് ആക്ഷേപം. ഇരുപത്തിയഞ്ചോളം വീട്ടുകാരുടെ യാത്രമാര്‍ഗമായ റോഡിെൻറ ശോച്യാവസ്ഥ പരിഗണിച്ച് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവില്‍ ഒരു കിലോമീറ്ററോളം ദൂരം മെറ്റല്‍ വിരിച്ചിരുന്നു. ബാക്കിയുള്ള 100മീറ്റര്‍ ഭാഗത്തെ മെറ്റലിങ്ങിന് മൂന്നുലക്ഷം രൂപയും അനുവദിച്ചു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപയും മന്ത്രി ജി. സുധാകരന്‍ അനുവദിച്ചു. ഇതിനിടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ സ്വകാര്യവ്യക്തി പൊതുതോടിെൻറ സമീപത്തെ ചിറ കൈയേറി സ്വന്തമാക്കിയത്. ഇൗ മാസം 31ന് മുമ്പ് അനുവദിച്ച മൂന്നുലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. നിർമാണപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന ഇയാളുടെ വീട്ടുപടിക്കല്‍ സമരം ചെയ്യാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. ഹെൽമറ്റ് ധരിച്ച യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു അമ്പലപ്പുഴ: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല കവര്‍ന്നു. അമ്പലപ്പുഴ ആമയിട രേവതിയില്‍ സിന്ധു റാണിയുടെ (49) അഞ്ചര പവെൻറ മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ 9.30ഒാടെ കടയിലേക്ക് പോകുമ്പോള്‍ പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപത്ത് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. അറവുകാട് ക്ഷേത്രത്തിൽ ഇന്ന് കെട്ടുകാഴ്ച അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിസവമായ ശനിയാഴ്ച കെട്ടുകാഴ്ചയും ശിങ്കാരിതാണ്ഡവമേളവും പള്ളിവാള്‍, ചിലമ്പ് സമര്‍പ്പണവും നടക്കും. പുന്നപ്ര കുറിയന്നൂര്‍തറയില്‍ ശ്രീഭദ്രാകാളി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്ന കെട്ടുകാഴ്ചയോടൊപ്പം രഥം എഴുന്നള്ളിപ്പും ഉണ്ടാകും. ഉച്ചക്ക് 2.30ന് പുറപ്പെടുന്ന കെട്ടുകാഴ്ചയും രഥം എഴുന്നള്ളിപ്പും പഴയനടക്കാവ് റോഡിലൂടെ കളിത്തട്ട് ജങ്ഷനിലെത്തി ദേശീയപാതയിലൂടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് തൃശൂര്‍ കാല്‍വരിയുടെ ശിങ്കാരതാണ്ഡവമേളം അരങ്ങേറും.
Next Story