Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്​ തകർന്നവർക്ക്​...

വീട്​ തകർന്നവർക്ക്​ അടിയന്തര ധനസഹായം

text_fields
bookmark_border
കൂത്താട്ടുകുളം: പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ആശ്വാസവുമായി സർക്കാർ. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തി​െൻറ അഭ്യർഥനപ്രകാരം ജില്ല പട്ടികജാതി വികസന ഓഫിസർ ജോസഫ് ജോൺ സ്ഥലം സന്ദർശിച്ചു. വീട് പുനർനിർമാണത്തിന് അടിയന്തര ധനസഹായം അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് സുമിത് സുരേന്ദ്രൻ അറിയിച്ചു. നെയ്ത്തുശാലപ്പടി കല്ലേലിമറ്റത്തിൽ സുമതിയുടെ വീട് കാറ്റിൽ റബർ മരങ്ങൾ വീണ് തകർന്നിരുന്നു. ഭർത്താവി​െൻറ മരണശേഷം ആശ്രിതരില്ലാതെ കഴിയുകയാണ് സുമതി. മണ്ണത്തൂർ പുത്തൻകുളങ്ങര കോളനി കാക്കയാനിക്കൽ കെ.സി. രവിയുടെ വീട് ഇടിമിന്നലിനെത്തുടർന്ന് കത്തിനശിച്ചിരുന്നു. ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ പണവും സർട്ടിഫിക്കറ്റുകളും ഗൃഹോപകരണങ്ങളുമാണ് നശിച്ചത്. പാമ്പാക്കുട ബ്ലോക്ക് പട്ടികജാതി വികസന ഒാഫിസ് വഴി അടിയന്തരമായി നാലുലക്ഷം രൂപ വീതം വീട് നിർമാണത്തിന് അനുവദിക്കണമെന്ന് സംസ്ഥാന പട്ടികജാതി വികസന വകുപ്പിനോട് ആഭ്യർഥിച്ചിരുന്നു. തുടർന്നാണ് സർക്കാറി​െൻറ അടിയന്തര ഇടപെടൽ ഉണ്ടായതും പണം അനുവദിച്ചതും. കുളിമുറിയിൽ ഉടുമ്പ് കുടുങ്ങി കൂത്താട്ടുകുളം: ഇര തേടി നടന്ന ഉടുമ്പ് വീടി‍​െൻറ കുളിമുറിയിൽ കുടുങ്ങി. കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡിൽ തോടിന് സമീപത്തെ വീട്ടിലെ കുളിമുറിയിലാണ് മേഖലയിലെ സ്ഥിരസാന്നിധ്യമായ ഉടുമ്പ് കുടുങ്ങിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേബിൾ ഭവൻ ഭാഗത്തുകൂടി പോകുന്ന തോടാണ് ഉടുമ്പി​െൻറ സ്ഥിരസങ്കേതം. ആദ്യമായാണ് വീടുകളിൽ കയറുന്നത്. ചെറുമുതലയുടെ വലുപ്പമുള്ള ഉടുമ്പ് ജലക്ഷാമം രൂക്ഷമായതിനാൽ വെള്ളം തേടിയെത്തിയതാകാമെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് ജീവനക്കാരെത്തും മുമ്പ് ഉടുമ്പ് രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story