Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 4:59 AM GMT Updated On
date_range 2018-03-21T10:29:51+05:30താലൂക്ക് സമ്മേളനം
text_fieldsമൂവാറ്റുപുഴ: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ മൂവാറ്റുപുഴ താലൂക്ക് സമ്മേളനവും െതരഞ്ഞെടുപ്പും േപഴക്കാപ്പിള്ളി ബദരിയ മദ്റസയിൽ നടന്നു. താലൂക്ക് പ്രസിഡൻറ് വി.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സി.എ മൂസ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി കെ.കെ. നാസിറുദ്ദീൻ ബാഖവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. നാസിറുദ്ദീൻ ബാഖവി (പ്രസി.) ടി.എച്ച് . ഷമീർ മൗലവി (ജന. സെക്ര.), ടി.എം. അലി ബാഖവി (ട്രഷ.). പതിനേഴംഗ പ്രവർത്തക സമിതിയെ െതരഞ്ഞെടുത്തു. പി.എം. നാസിറുദ്ദീൻ മൗലവി സ്വാഗതവും ടി.എച്ച്. ഷമീർ മൗലവി നന്ദിയും പറഞ്ഞു. സ്കൂൾ വാർഷികം മൂവാറ്റുപുഴ: കുന്നയ്ക്കാൽ ഗവ. യു.പി സ്കൂൾ വാർഷിക സമ്മേളനവും യാത്രയയപ്പ് യോഗവും വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. യാക്കോബ് അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.പി. രാജനുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീല മത്തായി പ്രതിഭകളെ ആദരിച്ചു. എൻഡോവ്മെൻറുകളുടെ വിതരണം വികസനകാര്യ ഉപസമിതി അധ്യക്ഷ സുജാത സതീശൻ നിർവഹിച്ചു. ഉപജില്ല പ്രതിഭകളെ ബി.പി.ഒ എൻ.ജി. രമാദേവി ആദരിച്ചു. രജിത സുധാകരൻ, എ.എസ്. അയ്യപ്പൻ മാസ്റ്റർ, എ.സി. എൽദോസ്, സാബു പി. വാഴയിൽ, രാമൻ തടത്തിക്കുഴിയിൽ എൻ.കെ. ബിജു എന്നിവർ സംസാരിച്ചു.
Next Story