Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മാർച്ച് പൊലീസ് തടഞ്ഞു

text_fields
bookmark_border
കൊച്ചി: മൂലമ്പിള്ളി പുനരധിവാസ ഉത്തരവുപ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടുംബങ്ങളിെലയും ഒരുഅംഗത്തിന് സർക്കാർ തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലാർപാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് മാർച്ച് നടത്തി. ടെർമിനലിനുമുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം പ്രഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മൂലമ്പിള്ളിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ട് 10 വർഷം തികയുമ്പോഴും അത് നടപ്പാക്കാൻ പ്രക്ഷോഭത്തിന് ഇറങ്ങേണ്ട ദുരവസ്ഥ രാജ്യത്തിന് നാണക്കേടാണെന്ന് ഭരണാധികാരികൾ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ (സി.പി.എം), കെ. റജികുമാർ (ആർ.എസ്.പി), ഏലൂർ ഗോപിനാഥ് (ബി.ജെ.പി), കുരുവിള മാത്യൂസ് (കേരള കോൺഗ്രസ്), പി.എം. ദിനേശൻ (എസ്.യു.സി.ഐ.സി), മുരളി വൈദ്യർ (പുതുവൈപ്പ് ഐ.ഒ.സി വിരുദ്ധ സമരസമിതി), വി.പി. വിൽസൺ, വി.കെ. അബ്ദുൽഖാദർ, ആൻറണി മുളവുകാട്, ജോണി ജോസഫ് (ജനകീയ പ്രതിരോധസമിതി) എന്നിവർ സംസാരിച്ചു. കുസാറ്റ് കലോത്സവം: മെയിൻ കാമ്പസിന് കിരീടം കളമശ്ശേരി: കൊച്ചി സർവകലാശാല കലോത്സവം സർഗം-2018ന് തിരശ്ശീല വീണപ്പോൾ കുസാറ്റ് മെയിൻ കാമ്പസിന് കലാകിരീടം. സ്കൂൾ ഓഫ് എൻജിനീയറിങ് രണ്ടും കുഞ്ഞാലി മരക്കാർ എൻജിനീയറിങ് കോളജ് മൂന്നും സ്ഥാനം കരസ്ഥമാക്കി. അവസാനദിവസം നടന്ന വാശിയേറിയ മത്സരങ്ങളിൽ ഭരതനാട്യത്തിലും, കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിനും ടോക് എച്ച് എൻജിനീയറിങ് കോളജിലെ ഐശ്വര്യ സുരേഷും കോൽക്കളിയിൽ കുസാറ്റ് മെയിൻ കാമ്പസും വട്ടപ്പാട്ടിൽ കുഞ്ഞാലി മരക്കാർ എൻജിനീയറിങ് കോളജും ഫോക് ഡാൻസിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ജയദേവനും ഒന്നാം സ്ഥാനം നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story