Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്നുകരയിലും...

കുന്നുകരയിലും കുത്തിയതോടും ഇന്ന് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും

text_fields
bookmark_border
കുന്നുകര: വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച കുത്തിയതോട്, കുന്നുകര മേഖലയിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. പഞ്ചായത്ത് ഒാഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നുകര, അയിരൂര്‍, നോര്‍ത്ത് കുത്തിയതോട് യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു. കടകളുടെ ഡി.ഒ ലൈസന്‍സ് ഫീസ് 500 രൂപയായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, പ്രധാന ജങ്ഷനുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, സാനിറ്റേഷന്‍ ഫീസ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് യൂനിറ്റ് ഭാരവാഹികളായ ടി.ആര്‍. ജേക്കബ്, എം.പി. ജോസ് എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story