Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമയപരിധി...

സമയപരിധി ദീർഘിപ്പിക്കണം

text_fields
bookmark_border
കൊച്ചി: നിർമാണ തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാൻ സമയപരിധി ദീർഘിപ്പിക്കണമെന്ന് നിർമാണ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അംശാദായ തുക വർധിപ്പിച്ചതും ചില ബാങ്കുകൾ പണം സ്വീകരിക്കാൻ വിമുഖത കാണിക്കുന്നതും മൂലം പണമടക്കാൻ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. ഈ കാരണത്താൽ മാർച്ച് 31നുള്ളിൽ പുതുക്കൽ പൂർത്തിയാക്കണമെന്ന ബോർഡി​െൻറ ഉത്തരവ് പുനഃപരിശോധിച്ച് സമയം നീട്ടി നൽകാൻ തയാറാകണമെന്ന് യോഗം ബോർഡിനോട് ആവശ്യപ്പെട്ടു. യൂനിയൻ ജില്ല പ്രസിഡൻറ് സി.വി. ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എൻ. ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഷാജി ഇടപ്പള്ളി, എം.പി. രാധാകൃഷ്ണൻ, എ.പി. ഷാജി, എം.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story