Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:17 AM GMT Updated On
date_range 2018-03-18T10:47:54+05:30ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി
text_fieldsകടുങ്ങല്ലൂർ: 'എെൻറ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷെൻറ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങി സാഹിത്യകാരൻ ശ്രീമൻ നാരായണൻ. വരണ്ടുണങ്ങുന്ന നാട്ടിൽ കുടിവെള്ളത്തിനായി കേഴുന്ന പക്ഷികൾക്കും മറ്റുജീവികൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി തെരഞ്ഞെടുത്ത മുന്നൂറോളം കേന്ദ്രങ്ങളിൽ വെള്ളം കരുതിവെക്കാനാവശ്യമായ മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യും. രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങളിൽ സൗജന്യമായി എത്തിച്ചുനൽകുകയാണ് ലക്ഷ്യം. കുടിവെള്ള ലഭ്യതക്കുറവുള്ള പ്രദേശങ്ങളിൽ മൺപാത്രങ്ങൾ ഫലപ്രദമായി വിതരണം ചെയ്യാൻ സന്നദ്ധരായവർ 9995167540, 7012282098 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.
Next Story