Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:14 AM GMT Updated On
date_range 18 March 2018 5:14 AM GMTസി.പി.എം മുൻ ലോക്കൽ സെക്രട്ടറി പീഡനക്കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
ചേർത്തല: കൊലപാതകക്കേസിെൻറ അവധിക്ക് കോടതിയിലെത്തിയ സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. ചേർത്തല കരുവ സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും നഗരസഭ സ്ഥിരംസമിതി മുൻ അംഗവുമായ ആർ. ബൈജുവിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് വാർഡ് പ്രസിഡൻറ് ചേർത്തല സ്വദേശി ദിവാകരനെ വധിച്ച േകസിൽ ആറാം പ്രതിയായ ബൈജു കേസിെൻറ അവധിക്ക് ആലപ്പുഴ കോടതിയിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാൾക്കെതിരെ എറണാകുളം സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ പീഡനത്തിനും വഞ്ചനക്കുറ്റത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story