Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതകഴി പുരസ്​കാരം ടി....

തകഴി പുരസ്​കാരം ടി. പദ്​മനാഭന്

text_fields
bookmark_border
ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ ഈ വർഷത്തെ തകഴി പുരസ്കാരത്തിന് എഴുത്തുകാരൻ ടി. പദ്മനാഭനെയും ചെറുകഥ പുരസ്കാരത്തിന് ഡോ. മനോജ് വെള്ളനാടിനെയും തെരഞ്ഞെടുത്തു. ഏപ്രിൽ 10ന് തകഴി സാഹിത്യോത്സവത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം പദ്മനാഭന് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനക്കാണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നതെന്ന് തകഴി സ്മാരക ചെയർമാൻ മന്ത്രി ജി. സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'പരോസ്മിയ' എന്ന കഥക്കാണ് മനോജ് വെള്ളനാടിന് അവാർഡ്. ഡോ. കെ.എസ്. രവികുമാർ ചെയർമാനും ഡോ. ബിച്ചു എക്സ്. മലയിൽ, പ്രഫ. എൻ. ഗോപിനാഥപിള്ള, ഡോ. അജയകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നേടിയ കഥ തെരഞ്ഞെടുത്തത്.10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാർത്തസമ്മേളനത്തിൽ സെക്രട്ടറി കെ.ബി. അജയകുമാർ, പ്രഫ. എൻ. ഗോപിനാഥപിള്ള എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story