Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:00 AM GMT Updated On
date_range 2018-03-17T10:30:00+05:30പന്തം കൊളുത്തി പ്രകടനം
text_fieldsകൊച്ചി: ദേശീയപാത വികസനത്തിെൻറ പേരിൽ ജനകീയ സമരത്തെ അടിച്ചമർത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് വരാപ്പുഴ കൂനമ്മാവിൽ എൻ.എച്ച് -17 സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി. ജനകീയ സമരങ്ങളെ തല്ലിച്ചതച്ചും കൃഷിയിടങ്ങളും വീടും ജീവനോപാധികളും പൊലീസിനെ ഉപയോഗിച്ച് പിടിച്ചെടുത്തും ചുങ്കപ്പാത പദ്ധതി നടപ്പാക്കുന്ന ഇടതുസർക്കാർ നയം ഇരട്ടത്താപ്പാണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത സമരസമിതി സംസ്ഥാന നേതാവ് രാജൻ ആൻറണി പറഞ്ഞു. നവ ലിബറൽ നയങ്ങളെ എതിർക്കുമെന്ന് പ്രഖ്യാപിത നിലപാടുള്ള പാർട്ടി ഭരിക്കുമ്പോൾ വിപരീത നിലപാട് സ്വീകരിക്കുന്നത് അപലപനീയമാണ്. ജനങ്ങളെ പരിഭ്രാന്തരാക്കി ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഏറ്റെടുത്ത 30 മീറ്ററിൽ അടിയന്തരമായി ആറുവരി പാത നിർമിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സമരസമിതി ജില്ല ചെയർമാൻ ഹാഷിം ചേന്നാമ്പിള്ളി അധ്യക്ഷത വഹിച്ചു. കൺവീനർ കെ.വി. സത്യൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ടോമി ചന്ദനപ്പറമ്പിൽ, പ്രഫ. കെ.എൻ. നാണപ്പൻപിള്ള, സി.വി. ബോസ്, ടോമി അറക്കൽ, എൻ.വി. ഷിഹാബ്, ജാഫർ മംഗലശ്ശേരി, കെ.എസ്. സക്കരിയ്യ, സുഗുണൻ, അഷ്റഫ് ഇടപ്പള്ളി, ആൻറണി എന്നിവർ സംസാരിച്ചു.
Next Story