Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ. ശ്രീധരനെ ഒഴിവാക്കാൻ ...

ഇ. ശ്രീധരനെ ഒഴിവാക്കാൻ കാരണം സങ്കുചിതരാഷ്​ട്രീയം ^എ.എ.അസീസ്​

text_fields
bookmark_border
ഇ. ശ്രീധരനെ ഒഴിവാക്കാൻ കാരണം സങ്കുചിതരാഷ്ട്രീയം -എ.എ.അസീസ് കൊച്ചി: സി.പി.എമ്മി​െൻറ സങ്കുചിതരാഷ്ട്രീയ കാഴ്ചപ്പാടി​െൻറ ഫലമാണ് ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാൻ കാരണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. വൈറ്റില മേൽപാലത്തി​െൻറയും നിലമ്പൂർ നഞ്ചഗൗഡ റെയിൽപാതയുടെയും കാര്യത്തിൽ ശ്രീധരൻ സ്വീകരിച്ച സമീപനമാണ് സി.പി.എമ്മി​െൻറ വിരോധത്തിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.എസ്.പി ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജെ. കൃഷ്ണകുമാർ, കെ. െറജികുമാർ, എം.കെ. പാർഥ സാരഥി, എസ്. ജലാലുദ്ദീൻ, അജിത് പി.വർഗീസ്, വി.ബി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story