Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:02 AM GMT Updated On
date_range 2018-03-15T10:32:51+05:30ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത
text_fieldsകോട്ടയം: എറണാകളും-അങ്കമാലി അതിരൂപത ഭൂമി വിവാദത്തിൽ കർദിനാള്‍ മാര്‍ ജോര്‍ജ് . ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയെന്ന പൈശാചിക തന്ത്രമാണ് ആരോപണങ്ങൾക്കുപിന്നിലെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കുറ്റപ്പെടുത്തി. സഭയിലെ ഐക്യത്തിനായി വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ പ്രസ്താവനയിലാണ് ചങ്ങനാശ്ശേരി അതിരൂപത അംഗമായ ആലഞ്ചേരിക്കെതിരെയുള്ള ആരോപണങ്ങൾ നിരാകരിക്കുന്നത്. സ്വന്തം മക്കളില്‍നിന്നുള്ള പീഡനമാണ് സഭയെ ഏറെ വേദനിപ്പിക്കുന്നത്. െവള്ളിയാഴ്ച എല്ലാ അതിരൂപത അംഗങ്ങളും ഉപവസിച്ച് പ്രാർഥിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രനും കർദിനാളിന് പിന്തുണയുമായി എത്തി. നേരേത്ത എറണാകുളം അതിരൂപതയിലെ വൈദികസമിതിയുടെ നിലപാട് തള്ളി മാനന്തവാടി രൂപത വൈദികസമിതിയും രംഗത്തുവന്നിരുന്നു. ഇതോടെ ഭൂമി വിവാദവിഷയത്തിൽ സീറോ മലബാർ സഭയിലെ വിവിധ രൂപതകൾ തമ്മിലെ തർക്കം രൂക്ഷമാവുകയാണ്. നേരേത്ത ആരാധനക്രമവുമായി ബന്ധപ്പെട്ട് എറണാകുളം, ചങ്ങനാശ്ശേരി എന്നിങ്ങനെ രണ്ട് ചേരികളായി ത്തിരിഞ്ഞ് സീറോ മലബാർ സഭയിൽ കടുത്തഭിന്നത നിലനിന്നിരുന്നു. ഇതിെൻറ തുടർച്ചയായി സീറോ മലബാർ സഭക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയപ്പോൾ ആസ്ഥാനം എറണാകുളത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാല ി അതിരൂപത ൈവദികർ പരസ്യപ്രകടനം നടത്തിയിരുന്നു. ആസ്ഥാനം ചങ്ങനാശ്ശേരിയാക്കാൻ സമ്മർദം ഉണ്ടെന്ന് ആരോപിച്ചായിരുന്നു 1992ലെ പ്രതിഷേധം. പിന്നീട് എറണാകുളം ആസ്ഥാനമാക്കിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്. എന്നാൽ, ആരാധനക്രമത്തെച്ചൊല്ലി തർക്കം അടുത്തകാലത്ത് മഞ്ഞുരുകിയിരുന്നു. ഇതിനിടെയാണ് ചങ്ങനാശ്ശേരി അതിരൂപതക്കാരനായ കർദിനാളിനെതിെര എറണാകുളത്തെ വൈദികർ പരസ്യപ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഇത് ചോദ്യംചെയ്ത് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുതന്നെ രംഗെത്തത്തിയതോടെ ഭിന്നത വീണ്ടും കടുക്കുമെന്നാണ് സൂചന. വിഷയത്തിൽ സഭയിലെ വിശ്വാസികളും രണ്ടുതട്ടിലാണ്.
Next Story