Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:29 AM GMT Updated On
date_range 2018-03-14T10:59:59+05:30ചൂടും താളംതെറ്റിയ മത്സരക്രമവും വലച്ചു
text_fieldsചുട്ടുപൊള്ളുന്ന ചൂടിനൊപ്പം താളംതെറ്റിയ മത്സരക്രമം മത്സരാർഥികളെ നന്നായി വലച്ചു. മത്സരത്തിന് മുമ്പും ശേഷവുമെല്ലാം പലരും കുഴഞ്ഞുവീണു. അവസാനദിനം ഒപ്പനക്ക് മത്സരിക്കാനെത്തിയ മൂന്നുപേരാണ് കുഴഞ്ഞുവീണത്. തുടങ്ങാൻ വൈകിയതോടെ മത്സരത്തിനുമുമ്പേ കുഴഞ്ഞുവീണ തൃപ്പൂണിത്തുറ ആർ.എൽ.വിയിലെ രേവതിയെയും സെൻറ് തെരേസാസിലെ വൈഷ്ണവിയെയും രാവിലെതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കുശേഷമാണ് ഇരുവരും വേദിയിലെത്തിയത്. മഹാരാജാസ് കോളജിലെ ഒപ്പന സംഘാംഗങ്ങളിൽ ഒരാൾ മത്സരശേഷം കുഴഞ്ഞുവീണു. അലങ്കാര വസ്ത്രം അരക്കെട്ടിൽ മുറുക്കിയുടുത്ത് അധികനേരം ഇരുന്നതാണ് അസ്വാസ്ഥ്യത്തിന് കാരണമായത്. രണ്ടാംദിനം ഓട്ടൻതുള്ളൽ മത്സരം കഴിഞ്ഞയുടൻ ഒരുമത്സരാർഥി തലകറങ്ങി വീണിരുന്നു. മത്സരങ്ങൾ മണിക്കൂറുകൾ വൈകിയതിനാൽ മേക്കപ്പിട്ടിരുന്ന വിദ്യാർഥികൾക്ക് പലപ്പോഴും ഭക്ഷണംപോലും കഴിക്കാൻ കഴിഞ്ഞില്ല. ലിപ്സ്റ്റിക് ഇളകുമെന്നതിനാൽ പലരും വെള്ളംപോലും കുടിക്കാതെ മത്സരത്തിന് കാത്തുനിൽക്കുന്നതാണ് ക്ഷീണം കൂട്ടിയത്.
Next Story