Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:21 AM GMT Updated On
date_range 14 March 2018 5:21 AM GMTകൃഷി ഉന്നതി മേളയിൽ നാളികേര വികസന ബോർഡ് പെങ്കടുക്കും
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൃഷി ഉന്നതി മേളയിൽ നാളികേര വികസന ബോർഡ് പങ്കെടുക്കും. ഇൗമാസം 16 മുതൽ 18 വരെ ഡൽഹിയിലെ പുസയിൽ നടക്കുന്ന മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച പ്രദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം കർഷകർ, ഗുണഭോക്താക്കൾ, ശാസ്ത്രജ്ഞർ, സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് വിദഗ്ധരുമായി സംവദിക്കാനും മേളയിൽ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും. നാളികേര വികസന ബോർഡിെൻറ നേതൃത്വത്തിൽ അമ്പതോളം നാളികേര സംരംഭകരാണ് അവരുടെ നാളികേര ഉൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും വിപണനം നടത്താനുമായി മേളയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story