Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃദ്ധയുടെ ആറര പവ​െൻറ...

വൃദ്ധയുടെ ആറര പവ​െൻറ മാല കവർന്നു

text_fields
bookmark_border
കോതമംഗലം: മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട് കുത്തിത്തുറന്ന് വയോധികയുടെ ആറര പവ​െൻറ മാല കവർന്നു. കോതമംഗലത്ത് ചൊവ്വാഴ്‌ച പുലർച്ചയാണ് മോഷണം നടന്നത്. രാമല്ലൂർ സ്വദേശി പുളിക്കൽ പാപ്പച്ച​െൻറ വീട്ടിലാണ് മോഷണം നടന്നത്. പുലർച്ച രേണ്ടാടെയാണ് മുൻവശത്തെ കതക് തകർത്ത് അകത്തുകടന്ന് മേരിയുടെ മാല പൊട്ടിച്ച് കടന്നത്. മോഷ്ടാവ് ആദ്യം മുൻവശത്തെ ജനൽപാളിയുടെ കൊളുത്ത് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചിരുന്നു. ഇരുമ്പുകമ്പികൾ അറുത്തുമാറ്റാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മുൻവശത്തെ കതക് തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് കതക് തകർത്തിരിക്കുന്നത്. വീടിനകത്ത് ഒളിച്ചിരുന്നശേഷം വൃദ്ധയായ മേരി ബാത്ത് റൂമിൽ പോകുന്നതിനിടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം നടന്ന ഉടൻ കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story