Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ്...

റോഡ് വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു

text_fields
bookmark_border
കിഴക്കമ്പലം: നഗരവികസന പദ്ധതിയുടെ ഭാഗമായി ട്വൻറി20യുടെയും കിഴക്കമ്പലം പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ മുറിവിലങ്ങ് -മലയിടംതുരുത്ത് എം.എൽ.എ റോഡി​െൻറ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ട്വൻറി20 ചീഫ് കോഒാഡിനേറ്റർ സാബു എം. ജേക്കബ് നിർവഹിച്ചു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ്, ചിന്നമ്മ പൗലോസ്, കെ.പി. വിനോദ്, എം.പി സുരേഷ്, രശ്മി ടീച്ചർ എന്നിവരും പങ്കെടുത്തു. രാസമാലിന്യം: കമ്പനിക്കെതിരെ നാട്ടുകാർ പഞ്ചായത്തിന് പരാതി നൽകി കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലിയിൽ പ്രവർത്തിക്കുന്ന പൗഡർ കോട്ടിങ് കമ്പനിയിൽനിന്ന് ഒഴുക്കുന്ന രാസമാലിന്യങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഇത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 602 പേർ ഒപ്പിട്ട പരാതി പഞ്ചായത്തിന് നൽകി. സമീപത്തെ പാടശേഖരങ്ങളിലേക്കൊഴുകിയെത്തുന്ന രാസമാലിന്യങ്ങൾ തോടുകളിലേക്കും കിണറുകളിലേക്കും വ്യാപിച്ച് കുടിവെള്ളവും മലിനമാകുകയാണ്. ഇതുകൂടാതെ ഒട്ടേറെ പേർക്ക് വിവിധ അസുഖങ്ങളും നിരന്തരം പിടിപെടുകയാണ്. സമീപ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോൾ ആസിഡി​െൻറ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതാണെന്നും നാട്ടുകാർ പറഞ്ഞു. ഇതിനുമുമ്പ് പഞ്ചായത്തിലും ഗ്രാമസഭകളിലും സ്ഥാപനത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നിരുെന്നങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടുകാരുടെ പ്രശ്നം കേൾക്കാൻ തയാറാകുന്നില്ല. സ്ഥാപനത്തിൽ ശേഖരിക്കുന്ന രാസമാലിന്യങ്ങൾ പലപ്പോഴായി പാടത്തേക്ക് രാത്രിയിൽ തള്ളുകയാണ്. രാസമാലിന്യം കെട്ടിക്കിടക്കുന്നിടത്ത് പുല്ലും ജീവജാലങ്ങളും ഉണങ്ങിക്കരിഞ്ഞു. പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ പറ്റത്ത സാഹചര്യമാണുള്ളത്. സ്ഥാപനത്തി​െൻറ പ്രവർത്തനം കുന്നത്തുനാട് പഞ്ചായത്ത് നിർത്തിവെപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story