Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവല്യച്ഛ​െൻറ...

വല്യച്ഛ​െൻറ ശിക്ഷണത്തിലെത്തി അപർണ നേടി

text_fields
bookmark_border
കൊച്ചി: വല്യച്ഛ​െൻറ ശിക്ഷണത്തിലെത്തി കലോത്സവ വേദിയിൽനിന്ന് എസ്. അപര്‍ണ മടങ്ങിയത് കാവ്യകേളിയിലും അക്ഷരശ്ലോകത്തിലും ഒന്നാമതായി. തേവര എസ്.എച്ച് കോളജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അപര്‍ണ കഴിഞ്ഞ വര്‍ഷവും കാവ്യകേളിയില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തവണ അക്ഷര ശ്ലോകത്തിലും ഒന്നാമതെത്തി ഇരട്ടിമധുരവുമായാണ് അപർണ മടങ്ങുന്നത്. 12 വര്‍ഷത്തോളമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അപര്‍ണ കൊച്ചി എഫ്.എമ്മില്‍ കാവ്യധാര എന്ന പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. കവിതകളോടാണ് കൂടുതൽ പ്രിയം. അച്ഛൻ സത്യ​െൻറ ജ്യേഷ്ഠൻ പൊന്നക്കുടം മോഹനൻനായരാണ് അപർണയുടെ ഗുരു. സുമ സത്യനാണ് മാതാവ്.
Show Full Article
TAGS:LOCAL NEWS 
Next Story