Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് ചില്ലറ...

കഞ്ചാവ് ചില്ലറ വിൽപനയിൽ ആരംഭിച്ചു; വൻകിട ലഹരി ഇടപാടുകാരനായി വളർന്നു

text_fields
bookmark_border
ആലുവ: കഞ്ചാവ് ചില്ലറ കച്ചവടത്തിൽനിന്ന് വൻകിട ലഹരി ഇടപാടുകളിലേക്ക് കുതിച്ചുയർന്നയാളാണ് ഹഷീഷ് ഓയിലുമായി പെരുമ്പാവൂരിൽ പിടിയിലായ ഇടുക്കി കമ്പിളികണ്ടം കൊന്നത്തടി മടപ്പിള്ളി വീട്ടിൽ മട്ട് മനോജ് എന്ന ആൻറണി. മയക്കുമരുന്ന് ഇടപാടിൽ അദ്ഭുതാവഹമായ വളർച്ചയാണ് ചുരുങ്ങിയ കാലംകൊണ്ട് ആൻറണിക്കുണ്ടായത്. സംസ്‌ഥാനത്തുതന്നെ കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ള ജില്ലയാണ് ഇടുക്കി. ഒരുകാലത്ത് കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയുണ്ടായിരുന്ന വനങ്ങളാണ് ഇവിടെയുള്ളത്. ഇടുക്കിക്കാരനെന്ന നിലയിൽ ചെറുകിട കഞ്ചാവ് ഇടപാടുമായാണ് ആൻറണിയും ലഹരിവിപണിയിൽ സജീവമായത്. രണ്ടുകിലോ കഞ്ചാവുമായി 2011ൽ അടിമാലി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ആ കേസിൽനിന്നെല്ലാം രക്ഷപ്പെട്ട ഇയാൾ പിന്നീട് വൻകിട ഇടപാടുകളിലേക്ക് തിരിയുകയായിരുന്നു. ഇടുക്കിയിൽ കൃഷി കുറഞ്ഞതോടെ ഇതര സംസ്‌ഥാനങ്ങളിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ഇൗ ഇടപാടിലാണ് ഇയാൾ വമ്പൻ സ്രാവായത്. തോട്ടങ്ങളിൽനിന്ന് പച്ചക്കഞ്ചാവ് മൊത്തമായി വിലയ്ക്കെടുത്ത് ഉണക്കി വിൽപനക്കുള്ള രീതിയിലേക്ക് പാകപ്പെടുത്തിയുള്ള വൻകിട ഇടപാടുകളാണ് ചെയ്തിരുന്നത്. കഞ്ചാവ് ഓയിൽ വാറ്റുകയും ചെയ്തിരുന്നു. ആന്ധ്രയിൽനിന്നാണ് പച്ചക്കഞ്ചാവ് എടുത്ത് ഇടപാട് ചെയ്തിരുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ആൻറണിക്ക് കഞ്ചാവ് വിൽപനയുണ്ടായിരുന്നു. മൊത്ത കച്ചവടത്തിലെ ഇടനിലക്കാരനായാണ് വലിയ ഇടപാടുകളിൽ ഇയാൾ കളിച്ചിരുന്നത്. എറണാകുളമാണ് ഹഷീഷ് പോലുള്ള വസ്തുക്കളുടെ ഇയാളുടെ വിപണിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടപാടുകാർ ഡി.ജെ പാർട്ടികൾ, സിനിമ മേഖല തുടങ്ങിയവയായിരിക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സിനിമയിൽ ചെറിയ വേഷം ചെയ്തതെന്നും സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇടുക്കി കേന്ദ്രീകരിച്ചാണ് ഇയാൾക്ക് ഹഷീഷ് ഓയിൽ കിട്ടിയതെന്നാണ് അറിയുന്നത്. യാസർ അഹമ്മദ്
Show Full Article
TAGS:LOCAL NEWS 
Next Story