Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർഗംകളിയിൽ മിന്നി...

മാർഗംകളിയിൽ മിന്നി നിർമല കോളജ്

text_fields
bookmark_border
കൊച്ചി: കാതില്‍ കുണുക്കി​െൻറ ഭംഗിയും കഴുത്തില്‍ കാശുമാലയും കാലില്‍ തളയുമിട്ട് ചട്ടയും ഞൊറിഞ്ഞ മുണ്ടും അണിഞ്ഞ് മുടി മായിക്കെട്ടുകെട്ടി നിര്‍മല കോളജ് വിദ്യാർഥികൾ ആടിത്തിമിര്‍ത്തപ്പോള്‍ കൈവന്നത് മാര്‍ഗംകളിയിലെ ഒന്നാം സ്ഥാനം. മാര്‍ഗംകളിയില്‍ സ്ഥിരം കുതിപ്പ് നടത്തുന്ന സ​െൻറ് തെരേസാസ് കോളജിനെയും ബി.സി.എം കോളജിനെയും പിന്നിലാക്കിയാണ് നിർമലയുടെ നേട്ടം. ഇതോടെ കഴിഞ്ഞ തവണത്തെ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിനുള്ള മധുരപ്രതികാരം കൂടിയായി. ആകെ 18 ടീമാണ് ഏറ്റുമുട്ടിയത്. ചുവടിലെ ചടുലത, ഓരോ പാദത്തിലെയും പാട്ട്, മുഖത്തു വിരിയുന്ന ചിരി തുടങ്ങിയവയിലെ മികവാണ് വിജയിയെ നിശ്ചയിക്കുന്നത്. പരിശീലനത്തി​െൻറ കുറവ് ചില ടീമുകളുടെ പ്രകടനത്തെ പിന്നോട്ടടിച്ചു. എങ്കിലും മുന്‍ വര്‍ഷങ്ങളിലെപോലെ മികച്ച പോരാട്ടം തന്നെയാണ് ടീമുകള്‍ നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story