Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:26 AM GMT Updated On
date_range 2018-03-11T10:56:56+05:30കച്ചവട തന്ത്രങ്ങള്‍ നല്ല സാഹിത്യത്തെ ചവിട്ടിയരക്കുന്നു ^സി. രാധാകൃഷ്ണന്
text_fieldsകച്ചവട തന്ത്രങ്ങള്‍ നല്ല സാഹിത്യത്തെ ചവിട്ടിയരക്കുന്നു -സി. രാധാകൃഷ്ണന് കൊച്ചി: കാലവും സമയവും നോക്കാതെ വിരിയുന്ന താന്തോന്നിപ്പൂവാണ് സാഹിത്യമെന്നും സ്വാഭാവികമായി വിരിയേണ്ട അതിനെ രാസവളമിട്ട് വിരിയിപ്പിക്കുകയും കച്ചവട തന്ത്രങ്ങള്‍ ഉപയോഗിച്ച് വിറ്റഴിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും നല്ല സാഹിത്യത്തെ ചവിട്ടിയരക്കലുമാണെന്ന് സാഹിത്യകാരൻ സി. രാധാകൃഷ്ണന്. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാഭാരതവും രാമായണവും സയന്‍സ് ഫിക്ഷന്‍ കൃതികളായാണ് നാം വായിക്കേണ്ടത്. പാണ്ഡവരുടെ ജനനവും പാഞ്ചാലിയുടെ ജനനവും കൗരവജനതയുടെ ഉദ്ഭവവുമെല്ലാം മഹാഭാരതകഥയിലെ ഫിക്ഷെൻറ തലങ്ങളെ വ്യക്തമാക്കുന്നതാണ്. അധികാരം എന്ന വാക്കിെൻറ ദുഷിപ്പ് മനസ്സിലാക്കാന്‍ വ്യാസന് സൃഷ്ടിച്ചതാണ് മഹാഭാരതം. പക്ഷേ, ഈ സൃഷ്ടിയെ യാഥാർഥ്യമായിക്കണ്ട് കഥയിലെ സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും പിറെക പോവുകയും അത് ആക്രമണത്തില്‍ വരെ എത്തുകയും ചെയ്യുന്നത് ശുദ്ധവിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി പിളര്‍ന്നുപോകുന്ന സീതയും 10 ശിരസ്സുമായി നടക്കുന്ന രാവണനും മല ചുമന്ന് വരുന്ന ഹനുമാനും ഫിക്ഷന്‍ കഥാപാത്രങ്ങളാണ്. വാത്മീകിയും വ്യാസനുമെല്ലാം തെൻറ മഹത് സൃഷ്ടികളിലൂടെ പറയാനുദ്ദേശിച്ച സന്ദേശങ്ങള്‍ ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ സാഹിത്യത്തിെൻറ പ്രയോജനങ്ങള്‍ മനസ്സിലാക്കാതെ പോയതിെൻറ തെളിവായി മഹാഭാരതവും രാമായണവും മാറിയെന്നും സി. രാധാകൃഷ്ണന് പറഞ്ഞു.
Next Story