Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:26 AM GMT Updated On
date_range 2018-03-11T10:56:56+05:30'കൃതി'ക്ക് ഇന്ന് കൊടിയിറങ്ങും
text_fieldsകൊച്ചി: കഴിഞ്ഞ 10 ദിവസമായി വാണിജ്യനഗരത്തെ അക്ഷരനഗരമാക്കിയ 'കൃതി' പുസ്തേകാത്സവം ഞായറാഴ്ച സമാപിക്കും. രാത്രി ഒമ്പതിന് പുസ്തകോത്സവ സ്റ്റാളിലെ വിളക്കുകള്‍ അണയും. മുമ്പ് കാണാത്ത സാംസ്കാരിക അനുഭവം കൊച്ചിക്ക് സമ്മാനിച്ചാണ് 'കൃതി' വിട വാങ്ങുന്നത്. പരീക്ഷച്ചൂടിെനയും മീനച്ചൂടിെനയും അവഗണിച്ച് ലക്ഷക്കണക്കിന് മുതിര്‍ന്നവരും കുട്ടികളുമാണ് പതിനൊന്നുനാൾ നീണ്ട മേള കാണാനെത്തിയത്. രാത്രി എട്ടുവരെയാണ് സ്റ്റാളിെൻറ പ്രവര്‍ത്തനസമയം നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്കുമൂലം എല്ലാ ദിവസവും ഒമ്പതുവരെ തുറന്നിരുന്നു. കൊച്ചി ഈ മേളയെ സ്വീകരിക്കുകയാണെങ്കില്‍ കൊച്ചിയെത്തന്നെ കൃതിയുടെ സ്ഥിരംവേദിയാക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. നഗരം കൃതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതുവഴി സ്ഥിരംവേദിയെന്ന ബഹുമതി ഏറ്റുവാങ്ങാമെന്ന പ്രതീക്ഷയിലാണ് നഗരം. കലോത്സവത്തിെൻറ ഭാഗമായി വൈകുന്നേരങ്ങളില്‍ അരങ്ങേറിയ പ്രമുഖരുടെ കലാപരിപാടികൾ ആസ്വദിക്കാനും ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പദ്ധതിയില്‍ പതിനായിരക്കണക്കിന് കുട്ടികളും അവര്‍ക്ക് ലഭിച്ച കൂപ്പണുകള്‍ കൈമാറി പുസ്തകങ്ങള്‍ സ്വന്തമാക്കി. ആറുമുതല്‍ ശനിയാഴ്ചവരെ ബോള്‍ഗാട്ടിയില്‍ നടന്ന സാഹിത്യ-വിജ്ഞാനോത്സവവും മേളക്ക് പുതിയ മാനം നല്കി.
Next Story