Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീതാലയം ഏകദിന

'സീതാലയം' ഏകദിന ശില്‍പശാല

text_fields
bookmark_border
മൂവാറ്റുപുഴ: സ്ത്രീകള്‍ക്കും കൗമാരക്കാർക്കും ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച 'സീതാലയം' പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്‍പശാല നടത്തി. സാമൂഹിക കുടുംബക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ്, വനിത കമീഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹോമിയോ വകുപ്പ് നടപ്പാക്കിയ വന്ധ്യത നിവാരണ ക്ലിനിക്, ലഹരി വിമോചനക്ലിനിക്, സദ്ഗമയ എന്നിവയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ശിൽപശാല സംഘടിപ്പിച്ചത്. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പി. ബേബി, ഒ.സി. ഏലിയാസ്, പഞ്ചായത്തംഗങ്ങളായ ബാബു തട്ടാറുകുന്നേല്‍, സാജു കുന്നപ്പിള്ളി, ബിന്ദു ബേബി, സല്ലി ചാക്കോ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ലീന റാണി, ഡോ. അമ്പിളി പി. നായര്‍, ഡോ.കെ.എന്‍. മഞ്ജുള എന്നിവര്‍ സംസാരിച്ചു. പാലാ കുടുംബ കോടതി പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡോ. റെയ്‌നി ജോണ്‍ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story