Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീസുരക്ഷ...

സ്ത്രീസുരക്ഷ സ്വയംപ്രതിരോധ പരിശീലനം

text_fields
bookmark_border
ആലങ്ങാട്: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പറവൂർ ഏരിയ മാവിൻചോട് തണൽ ഓഡിറ്റോറിയത്തിൽ സ്ത്രീ സുരക്ഷ സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലുവ വനിത സെൽ എസ്.െഎ എ.എസ്. ഉഷ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കൺവീനർ ടി.എം. നഫീസ അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് അംഗം വിജയലക്ഷ്മി വിൽസൻ, കരുമാല്ലൂർ പഞ്ചായത്തംഗം സാജിത നിസാർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിക്ക് വരാപ്പുഴ, പറവൂർ സ്റ്റേഷനുകളിലെ വനിത സിവിൽ പൊലീസ് ഓഫിസർമാരായ പി.എ. സിന്ധു, പി.ടി. ജിനി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ എം.കെ. ഫാത്തിമ ബീവി സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story