Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:23 AM GMT Updated On
date_range 2018-03-10T10:53:59+05:30ഓട്ടോ പാർക്കിങ്: മർച്ചൻറ്സ് അസോ. കോടതിയിലേക്ക്
text_fieldsമൂവാറ്റുപുഴ: അനധികൃത ഓട്ടോ പാർക്കിങ്ങിനെതിരെ മർച്ചൻറ്സ് അസോസിയേഷൻ വീണ്ടും കോടതിയിലേക്ക്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും റോഡിൽ മാർഗതടസ്സം ഉണ്ടാക്കുന്നവിധത്തിലും ഓട്ടോകൾ പാർക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നിരവധി പരാതി അധികൃതർക്ക് നൽകിയിരുന്നു. തുടർന്ന് അസോസിയേഷൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ടൗണിലെ അനധികൃത ഓട്ടോപാർക്കിങ്, പെർമിറ്റില്ലാത്ത ഓട്ടോകൾ എന്നിവ നിരോധിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അധികാരികളോട് ഹൈകോടതി ഉത്തരവിൽ നിർദേശിച്ചിരുന്നെന്ന് പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു. എന്നാൽ, രണ്ടുമാസമായിട്ടും വിധി നടപ്പാക്കിയിട്ടില്ല. ഇൗ സാഹചര്യത്തിൽ കോടതിയലക്ഷ്യത്തിന് അധികാരികൾക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അസോസിയേഷൻ അറിയിച്ചു.
Next Story