Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:14 AM GMT Updated On
date_range 10 March 2018 5:14 AM GMTസംസ്ഥാനം വികസനമുരടിപ്പിൽ ^ േജാസഫ് വാഴക്കൻ
text_fieldsbookmark_border
സംസ്ഥാനം വികസനമുരടിപ്പിൽ - േജാസഫ് വാഴക്കൻ മൂവാറ്റുപുഴ: സംസ്ഥാനം വികസനമുരടിപ്പിലാണെന്നും ഇടതുഭരണത്തിൽ സമസ്തമേഖലയും സ്തംഭിെച്ചന്നും എ.ഐ.സി.സി അംഗം ജോസഫ് വാഴക്കൻ. ഒരുകോടി 90 ലക്ഷം രൂപ അനുവദിച്ച വാളകം-മണ്ണൂർ റോഡിെൻറ നിർമാണം ആറുമാസമായി മുടങ്ങിയതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നിൽ വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒാഫിസിൽനിന്ന് ആരംഭിച്ച പ്രതിഷേധമാർച്ച് ഡി.സി.സി സെക്രട്ടറി ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ഒ. ജോർജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് പി.വി. കൃഷ്ണൻ നായർ, ഡി.സി.സി സെക്രട്ടറി പി.പി. എൽദോസ്, കെ.പി.സി.സി അംഗം പായിപ്ര കൃഷ്ണൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എം. സലിം, ഹാജി പി.എസ്. സലിം, സാബു പി. വാഴയിൽ, അബ്ദുൾസലാം, വി.വി. ജോസ്, വി.കെ. ജോസ്, ബിനോ കെ. ചെറിയാൻ, തോമസ് ഡിക്രൂസ്, കെ.വി. ജോയി, രതീഷ് ചങ്ങാലിമറ്റം, എബി ജോൺ, ഇ.ഐ. ജോർജ്കുട്ടി, ജോമി കുര്യാക്കോസ്, സി.വി. ജോയി, കെ.എം. മാത്തുക്കുട്ടി, സാറാമ്മ ജോൺ, ജിജോ പാപ്പാലിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story