Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:02 AM GMT Updated On
date_range 2018-03-10T10:32:58+05:30വനിതദിനം ആചരിച്ചു
text_fieldsആലങ്ങാട്: ദ എൽഡേഴ്‌സ് അസോസിയേഷൻ ലോക വനിതദിനം ആഘോഷിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല മധു ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ അഷ്റഫ് പത്തായപ്പുരക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഗിരിജ ഹരി സ്വാഗതവും സരോജിനിയമ്മ നന്ദിയും പറഞ്ഞു. തുടർന്ന് വനിതകളുടെ കലാപരിപാടികളും നടന്നു. കാരിപുരം ക്ഷേത്രഗോപുര നിർമാണം ആലങ്ങാട്: കരുമാല്ലൂർ കാരിപുരം ക്ഷേത്രത്തിലെ ഗോപുര നിർമാണത്തിന് ആരംഭം കുറിച്ച് ഫണ്ട് സമർപ്പണ ചടങ്ങ് നടന്നു. കൃഷ്ണകൃപാമണ്ഡപത്തിൽ നടന്ന ചടങ്ങ് കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചർ എം.ഡി എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ചിത്രഭാനു നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഫണ്ട് സ്വീകരണം സിനിമതാരം ദേവൻ നിർവഹിച്ചു. മഠത്തിക്കാട് രാജൻ, സെക്രട്ടറി സുധൻ പെരുമിറ്റത്ത് എന്നിവരാണ് ഫണ്ട് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ദാമോദരൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം. ലൈജു, സി.ആർ. മോഹനൻ, പി.ജി. സുരേഷ്, സജീവ് മംഗലത്ത് എന്നിവർ സംസാരിച്ചു.
Next Story