Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:00 AM GMT Updated On
date_range 2018-03-10T10:30:00+05:30അംബേദ്കർ പാർക്കിെൻറ മതിൽ അപകടാവസ്ഥയിൽ
text_fieldsപറവൂർ: നഗരസഭയുടെ ഉടമസ്ഥതയിെല പുല്ലങ്കുളത്തെ അംബേദ്കർ പാർക്കിെൻറ മതിൽ അപകടാവസ്ഥയിൽ. ഏറെ പഴക്കമുള്ള മതിൽ വിള്ളൽ വീണ് ചരിഞ്ഞ് നിലംപൊത്താവുന്ന നിലയിലാണ്. പാർക്കിെൻറ വടക്കുവശെത്ത മതിലാണ് അപകടാവസ്ഥയിലുള്ളത്. കല്ലുകൾ ഇളകിയിരിക്കുകയാണ്. ദിവസവും ഒട്ടേറെ ആളുകൾ എത്തുന്ന സ്ഥലമാണ് പാർക്ക്. ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് തിരക്ക് ഏറെയുള്ളത്. ഇവിടെ വരുന്ന ആളുകൾ വാഹനങ്ങൾ നിർത്തിയിടുന്നത് മതിലിനോടുചേർന്നാണ്. ചരിഞ്ഞുനിൽക്കുന്ന മതിലിെൻറ അരികിലും പലരും വന്നുനിൽക്കാറുണ്ട്. അധികൃതർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഴാറായി നിൽക്കുന്ന മതിൽ പാർക്കിെൻറ ശോഭ കെടുത്തുകയാണ്. ദുരന്തത്തിന് കാത്തുനിൽക്കാതെ മതിൽ ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story