Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:00 AM GMT Updated On
date_range 2018-03-10T10:30:00+05:30ബി.ജെ.പി മതേതര പാരമ്പര്യം തകര്ക്കുെന്നന്ന്
text_fieldsകടുങ്ങല്ലൂര്‍: ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന ബി.ജെ.പി രാജ്യത്തിെൻറ മതേതര പാരമ്പര്യം തകര്‍ക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ പറഞ്ഞു. കോണ്‍ഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മുപ്പത്തടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം നിലനില്‍ക്കണമെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി.എ. ബീരാക്കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, പ്രഫ.കെ.വി. തോമസ് എം.പി, കെ.പി.സി.സി സെക്രട്ടറിമാരായ ബി.എ. അബ്ദുൽ മുത്തലിബ്, എം.വി. പോള്‍, ജമാല്‍ മണക്കാടന്‍, ഡി.സി.സി ഭാരവാഹികളായ എം.ടി. ജയന്‍, ജോസഫ് ആൻറണി, ജെസി പീറ്റര്‍, ഷരീഫ് മരക്കാര്‍, മുഹമ്മദ് ഷിയാസ്, ഇക്ബാല്‍ വലിയവീട്ടില്‍, കെ.എ. കരീം, ബാബുമാത്യു, ശ്രീകുമാര്‍ മുല്ലേപ്പിള്ളി, ടി.ജെ. ടൈറ്റസ്, വി.കെ. ഷാനവാസ്, കെ.എസ്. താരാനാഥ്, എ. ശശികുമാര്‍, അബ്ദുൽ അസീസ്, സുനില്‍ തിരുവാലൂര്‍ എന്നിവർ പങ്കെടുത്തു.
Next Story