Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയെ മർദിച്ച സംഭവം; ...

യുവതിയെ മർദിച്ച സംഭവം; പ്രതിഷേധ മാര്‍ച്ച് നടത്തി

text_fields
bookmark_border
ആലുവ: ഓട്ടോഡ്രൈവറുടെ മർദനത്തിനിരയായ യുവതിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആലുവ നഗരസഭ കൗണ്‍സിലര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും മാർച്ചും, പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ആലുവ നഗരസഭക്ക് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേസ്‌റ്റേഷന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ സി.ഓമന ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ശോഭ ഓസ്‌വിൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ വി. ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ലളിത ഗണേശന്‍, ലീന ജോര്‍ജ്, എ.സി. സന്തോഷ്‌ കുമാര്‍, സെബി.വി. ബാസ്‌റ്റിന്‍, ജയകുമാര്‍, ധനു ഷാജി, മേഴ്‌സി ജെയിംസ്, ബിന്ദു വിനയകുമാ ര്‍, ധന്യഅനില്‍, ഷെമീജ ഷിജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story