Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:00 AM GMT Updated On
date_range 2018-03-10T10:30:00+05:30ഐ.എ.പി കോൺ കൊച്ചി ^2019; സമ്മേളന പ്രഖ്യാപനം ശനിയാഴ്ച
text_fieldsഐ.എ.പി കോൺ കൊച്ചി -2019; സമ്മേളന പ്രഖ്യാപനം ശനിയാഴ്ച ആലുവ: അടുത്ത വർഷം ഫെബ്രുവരി എട്ടുമുതൽ പത്തുവരെ കീഴ്മാട് എയ്ലി ഹിൽസിൽ നടക്കുന്ന 26ാമത് അന്താരാഷ്‌ട്ര പാലിയേറ്റിവ് കെയർ സമ്മേളനത്തിെൻറ (ഐ.എ.പി കോൺ കൊച്ചി 2019) പ്രഖ്യാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കും. ജില്ലയിലെ പാലിയേറ്റിവ് കെയർ യൂനിറ്റുകളുടെ കൺസോർഷ്യമാണ് സമ്മേളനത്തിെൻറ ആതിഥേയത്വം വഹിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലിന് കീഴ്മാട് എയ്ലി ഹിൽസിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ കൺസോർഷ്യം പ്രസിഡൻറ് ഡോ. സി.എം. ഹൈദരാലി അധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിക്കും. വെബ്സൈറ്റ് ലോഞ്ചിങ്, പ്രതിനിധി രജിസ്േട്രഷൻ ഉദ്ഘാടനം എന്നിവയും നടക്കും. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ പത്തിന് എയ്ലി ഹിൽസിൽ ടോണീസ് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിെൻറയും എറണാകുളം ജില്ല അന്ധത നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും നടക്കും . ക്യാമ്പ് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ജില്ലയിലെ പാലിയേറ്റിവ് പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന വളൻറിയർമാരുടെ സംഗമം നടക്കും. ഡോ. രഘൂത്തമൻ, ഡോ. രാംകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. സൈക്കിൾ മോഷ്ടിച്ചു ആലുവ: പട്ടാപ്പകൽ നഗരമധ്യത്തിൽ സൈക്കിൾ മോഷ്ടിച്ചു. വ്യാഴാഴ്ച ആലുവ ടൗൺ മസ്ജിദ് മുറ്റത്തുനിന്നാണ് ഇസ്‌ലാമിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അബ്‌ദുൽ ഹലീമിെൻറ സൈക്കിൾ നഷ്ടപ്പെട്ടത്. രാവിലെ പേത്താടെ എസ്.എസ്.എൽ.സി പരീക്ഷക്കെത്തിയ കുട്ടി പള്ളിമുറ്റത്ത് സൈക്കിൾ ലോക്ക് ചെയ്ത് െവച്ചശേഷം എതിർവശത്തുള്ള സ്‌കൂളിലേക്ക് പോന്നു. വൈകീട്ട് 3.30ന് തിരികെ ചെന്നപ്പോളാണ് സൈക്കിൾ നഷ്‌ടമായ വിവരം അറിയുന്നത്. ആലുവ പൊലീസിൽ പരാതി നൽകി.
Next Story