Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 5:26 AM GMT Updated On
date_range 2018-03-09T10:56:59+05:30ജല അതോറിറ്റി റവന്യൂ അദാലത്
text_fieldsആലുവ: ജല അതോറിറ്റി ആലുവ പി.എച്ച് ഡിവിഷനില്‍ 20ന് റവന്യൂ അദാലത് നടത്തും. ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം സംബന്ധിച്ച പരാതി തീര്‍പ്പാക്കാന്‍ ഈ അവസരം ഉപയോഗിക്കാം. വെള്ളക്കരം കൂടിയത്, വാട്ടര്‍ മീറ്റര്‍ കേടാകൽ, പിഴപ്പലിശ, സര്‍ചാര്‍ജ്, സര്‍വിസ് ലൈന്‍ ലീക്കേജ് തുടങ്ങിയവ സംബന്ധിച്ച പരാതികളുള്ളവർ അദാലത്തില്‍ പങ്കെടുക്കണമെന്ന് എക്‌സി.എൻജിനീയര്‍ അറിയിച്ചു. ഗാര്‍ഹിക കണക്ഷനുകളില്‍ പിഴ പൂര്‍ണമായും ഒഴിവാക്കും. ഗാര്‍ഹികേതര കണക്ഷനുകളില്‍ പിഴപ്പലിശയില്‍ 50 ശതമാനം വരെ ഇളവ് അനുവദിക്കും. അദാലത്തില്‍ പങ്കെടുക്കാന്‍ 14നകം പരാതി ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണം. ആലുവ ജല അതോറിറ്റി ഡിവിഷന്‍ ഓഫിസ് അങ്കണത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുത്ത് പരാതി തീര്‍പ്പാക്കണം. പുസ്തക വിതരണം ആലുവ: തായിക്കാട്ടുകര സഹകരണബാങ്ക് എസ്.പി.ഡബ്ല്യു സ്‌കൂളിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. ഒരുകുട്ടിക്ക് ഒരുപുസ്തകം പദ്ധതിയുടെ ഭാഗമായി വായനശീലം വളര്‍ത്തുന്നതിനാണ് പുസ്തകങ്ങള്‍ നല്‍കിയത്. ബാങ്ക് പ്രസിഡൻറ് കെ.വി. സുലൈമാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
Next Story