Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോ ടാക്‌സി പദ്ധതി:...

ഓട്ടോ ടാക്‌സി പദ്ധതി: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: സംസ്ഥാന പട്ടിക ജാതി-വര്‍ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷ​െൻറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഓട്ടോ ടാക്‌സി പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കാൻ പട്ടികജാതി വിഭാഗത്തിൽപെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് ഓട്ടോ ടാക്‌സി ലൈസന്‍സും ബാഡ്ജും ഉണ്ടാകണം. പരമാവധി തുക 3.70 ലക്ഷം. വായ്പത്തുക ആറ് ശതമാനം പലിശ സഹിതം അഞ്ചുവര്‍ഷം കൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷ​െൻറ ജില്ല കാര്യാലയങ്ങളുമായി ബന്ധപ്പെടണം. ആനുകൂല്യ വിതരണമേള, ബോധവത്കരണ സെമിനാർ കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവർക്ക് ആനുകൂല്യ വിതരണമേളയും ബോധവത്കരണ സെമിനാറും ഇൗ മാസം 10ന് രാവിലെ 10ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story