Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാട്ടാനക്കുട്ടി...

കാട്ടാനക്കുട്ടി കിണറ്റിൽ വീണു

text_fields
bookmark_border
കോതമംഗലം: കുട്ടമ്പുഴയിൽ കുട്ടിയാന കിണറ്റിൽ വീണു. പൂയംകുട്ടി വനത്തിൽനിന്ന് രാത്രി എത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് കുട്ടമ്പുഴ കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനുസമീപത്തെ തോപ്പിക്കുടി മൈതീ​െൻറ പുരയിടത്തിലെ കിണറ്റിൽ വീണത്. ബുധനാഴ്ച രാത്രി എേട്ടാടെ ആനകളുടെ ചിന്നംവിളിയും അലർച്ചയും കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആനക്കുട്ടി കിണറ്റിൽ വീണത് കണ്ടെത്തിയത്. പാട്ട കൊട്ടി വെളിച്ചവുമായി നാട്ടുകാർ ഇറങ്ങിയതോടെ ആനക്കൂട്ടം കിണറിന് സമീപത്തുനിന്ന് മാറി നിലകൊണ്ടു. മൂന്നുമീറ്റർ മാത്രം ആഴമുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. കുട്ടമ്പുഴ റേഞ്ച് ഓഫിസർ എസ്. രാജൻ, ഡെപ്യൂട്ടി ആർ.ഒ കെ.ടി. റോയി, അൻവർ സാദിഖ്, പോൾസൺ പി. ജോൺ, എസ്‌. കണ്ണൻ, എം.ഒ. ജോയി, വാച്ചർമാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ആനയെ കരക്കുകയറ്റി കാട്ടിലേക്ക് വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story